പ്ലാസ്​റ്റിക്​ മരണത്തിലേക്ക്​ നയിക്കുന്നു -ഡോ. അജി പീറ്റർ

തൊടുപുഴ: നിത്യേന ഉപയോഗിക്കുന്ന വിവിധ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പതിയെ മാരകരോഗങ്ങളിലേക്ക് നയിക്കുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. അജി പീറ്റർ. പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി തൊടുപുഴ ജയ്റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൊടുപുഴയെ തണലണിയിക്കൽ സമിതി, തൊടുപുഴ നഗരസഭ ജൈവവൈവിധ്യ പരിപാലന സമിതി എന്നിവയുടെ സഹകരണത്തോടെ സോഷ്യൽ ഫോറസ്ട്രി തൊടുപുഴ റേഞ്ച് നടത്തിയ ദിനാചരണ പരിപാടി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്യു ജോൺ മാനുങ്കൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ആക്ടിങ് ചെയർമാൻ ടി.കെ. സുധാകരൻ നായർ അധ്യക്ഷത വഹിച്ചു. മികച്ച പരിസ്ഥിതി പ്രവർത്തകനായി തെരഞ്ഞെടുക്കപ്പെട്ട എ.പി. മുഹമ്മദ് ബഷീറിനെ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രഫ. ജെസി ആൻറണി മെമേൻറാ നൽകി അനുമോദിച്ചു. നെഹ്റു യുവകേന്ദ്ര ജില്ല കോഒാഡിനേറ്റർ കെ. ഹരിലാൽ, ഇടുക്കി എസ്.പി.സി.എ പ്രസിഡൻറ് എം.എൻ. ജയചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ. സി. ആനീസ് വെച്ചൂർ, പി.ടി.എ പ്രസിഡൻറ് ജോസ് തോമസ്, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ ചിന്നു ജനാർദനൻ, ജൈവ വൈവിധ്യ ബോർഡ് ജില്ല കോഒാഡിനേറ്റർ എൻ. രവീന്ദ്രൻ, ഫോറസ്റ്റ് ഓഫിസർമാരായ എം.എസ്. വേണുകുമാർ, എസ്. ഹരിദാസ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണം നെടുങ്കണ്ടം: പരിസ്ഥിതി ദിനത്തിൽ സി.പി.െഎ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 1000 വൃക്ഷത്തൈകൾ വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. കൃഷ്ണൻ കുട്ടി ഉടുമ്പൻചോല മണ്ഡലം സെക്രട്ടറി പി.കെ. സദാശിവന് തൈ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ എല്ലാ ലോക്കൽ കമ്മിറ്റികൾക്കുമുള്ള തൈകളാണ് വിതരണം ചെയ്തത്. എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡൻറ് അജീഷ് മുതുകുന്നേൽ, ലോക്കൽ സെക്രട്ടറിമാരായ രാജ്മോഹൻ, ആർ. അരവിന്ദാക്ഷൻ, എസ്. മനോജ്, കെ.എ. റഷീദ്, പി.എം. രാജ്മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി. കല്ലാർ ഗവ. എൽ.പി സ്കൂളിൽ ക്രമീകരിച്ച പരിസ്ഥിതി മരത്തിന് ചുറ്റും അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും അണിനിരന്ന് പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. മുതിർന്ന കർഷകനും മുൻ ട്രഷറി ഓഫിസറുമായ കെ. രമേശൻ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം എ.ഇ.ഒ രാജൻ ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബി​െൻറ ഉദ്ഘാടനം വാർഡ് അംഗം ജോയി കുന്നുവിള നിർവഹിച്ചു. കുട്ടികൾക്ക് പഠനത്തിനപ്പുറം എന്ന കൈപ്പുസ്തകവും വിത്തുകളും വിതരണം ചെയ്തു. പ്രധാനാധ്യാപിക എൻ. സുമയ്യാബീവി, പി.ടി.എ വൈസ് പ്രസിഡൻറ് ഷിജിമോൻ ഐപ്പ് എന്നിവർ സംസാരിച്ചു. വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ ഒന്നരലക്ഷം വൃക്ഷത്തൈ വിതരണം നടന്നു. യോഗം വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് മെംബർ സെൽവത്തായി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിൻസി ബേബി, കടൽ കനി, ഹരിദാസ്, ജോർജ് ജോസഫ് എൻ.ആർ.ഇ.ജി.എ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. അയ്യപ്പൻകോവിൽ പഞ്ചായത്തിന് തൈകൾ നൽകിയായിരുന്നു ഉദ്ഘാടനം. വെള്ളിയാമറ്റം: ഇടുക്കി നെഹ്റു യുവകേന്ദ്ര, വെള്ളിയാമറ്റം ൈക്രസ്റ്റ് കിങ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് പരിസ്ഥിതി സെമിനാർ, തൈ വിതരണം, പച്ചക്കറി വിത്ത് വിതരണം, ക്വിസ് മത്സരം എന്നിവ നടത്തി. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ രാജശേഖരൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ ബോർഡ് ജില്ല കോഒാഡിനേറ്റർ എൻ. രവീന്ദ്രൻ തൈ വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ് വി.വി. ജോസഫ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. അജി പീറ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടെസിമോൾ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ സമദ്, കൃഷി ഓഫിസർ അശ്വതി ദേവ്, എം.പി.ടി.എ പ്രസിഡൻറ് എൽസി ആൻറണി, പ്രിൻസിപ്പൽ പി.എസ്. ചന്ദ്രബോസ്, പ്രധാനാധ്യാപകൻ പി.ടി. ജൂലിയൻ, ബയോ ഡൈവേഴ്സിറ്റി ക്ലബ് കോഒാഡിനേറ്റർമാരായ സുബിൻ മാത്യു, ജോബി സി. ജോർജ്, കെ.കെ. സുനിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.