ചെറുതോണി: ഇടുക്കി ശ്രീവിദ്യാധിരാജ വിദ്യാസദൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വൃക്ഷത്തൈ നട്ട് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആഗസ്തി അഴകത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറും ഇടുക്കി ബ്ലോക്ക് അംഗവുമായ ടിൻറു സുഭാഷ് അധ്യക്ഷതവഹിച്ചു. നഗരംപാറ ഫോറസ്റ്റ് ഓഫിസർ സജി പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ മാനേജർ ഡോ. അജയകുമാർ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കൃഷ്ണ ആനന്ദിനെ ഡോ. അജയകുമാർ ഉപഹാരം നൽകി ആദരിച്ചു. മാനേജ്മെൻറ് പ്രതിനിധി സജീവ് എസ്. നായർ സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. പച്ചക്കറി വിത്തുകളുടെ വിതരണം പി.ടി.എ വൈസ് പ്രസിഡൻറ് േപ്രംകുമാർ നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്േട്രറ്റർ പ്രവീൺ മോഹൻ, പ്രിൻസിപ്പൽ സിന്ധു ആനന്ദ്, എം.പി.ടി.എ പ്രസിഡൻറ് രഞ്ജിനി രാംദാസ് എന്നിവർ സംസാരിച്ചു. മരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ കെ.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വിദ്യാലയ മുറ്റത്ത് മരം നട്ടു. സ്കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്.എസ് എന്നീ സംഘടനകൾ ആഭിമുഖ്യത്തിൽ ശേഖരിച്ച ഫലവൃക്ഷത്തൈകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് നേതൃത്വത്തിൽ സെൻറ് ജോർജ് യു.പി സ്കൂളിൽ വൃക്ഷത്തൈ വിതരണം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻറ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിൻസി സിബി അധ്യക്ഷതവഹിച്ചു. മെംബർമാരായ ടോമി ജോർജ്, കെ.എം. ജലാലുദ്ദീൻ, ആലീസ് ജോസ് തുടങ്ങിയവർ സംസാരിച്ചു. മറയൂർ: മറയൂർ ചന്ദന ഡിവിഷൻ, വനസംരക്ഷണ സമിതികൾ, ഡി.വൈ.എഫ്.ഐ മറയൂർ ബ്ലോക്ക് കമ്മിറ്റി, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത്, ഐ.എച്ച്.ആർ.ഡി കോളജ് മറയൂർ, ഗവ. ഹൈസ്കൂൾ മറയൂർ എന്നിവയുടെ നേതൃത്വത്തിൽ മറയൂർ മേഖലയിൽ നടത്തി. മറയൂർ ചന്ദനഡിവിഷൻ 7000 തൈകളാണ് വിതരണം ചെയ്തത്. ഐ.എച്ച്.ആർ.ഡി എൻ.എസ്.എസ് യൂനിറ്റ് നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു. വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. ഡി.വൈ.എഫ്.ഐ മറയൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മറയൂർ ടൗൺ, പൊലീസ് സ്റ്റേഷൻ പരിസരം എന്നിവ ശുചീകരിച്ചു. പരിസ്ഥിതിദിനം കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി റാണി രാജേന്ദ്രൻ, ജോമോൻ തോമസ്, മറയൂർ ഡി.എഫ്.ഒ അഫ്സൽ അഹമ്മദ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.വി. ഫ്രാൻസിസ് എന്നിവർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.