സന്ദർശകർ കുറഞ്ഞു; മൂന്നാർ കൈയടക്കി നായ്​ക്കൂട്ടം

മൂന്നാര്‍: ടൗണിലെ ദേശീയപാതകള്‍ കൈയടക്കി നായ്ക്കൂട്ടം. സന്ദര്‍ശകരും വാഹനങ്ങളും കുറഞ്ഞതോടെയാണ് മൂന്നാറിലെ ദേശീയപാതകള്‍ നായ്ക്കള്‍ കൈയടക്കിയത്. രാവിലെ മൂന്നാര്‍ ടൗണിലെത്തിയാല്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഓഫിസിനു സമീപം കൂട്ടമായി കിടന്നുറങ്ങുന്ന നായ്ക്കളെ കാണാം. ഹോണ്‍ ശബ്ദമോ നാട്ടുകാരുടെ കാലൊച്ചയോ തടസ്സമുണ്ടാക്കുന്നില്ല. സ്‌കൂള്‍ തുറന്നതോടെ സന്ദര്‍ശകരുടെ വരവ് മൂന്നിലൊന്നായി കുറഞ്ഞു. കൂടാതെ മൂന്നാറില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചു. ഇതോടെ സഞ്ചാരികള്‍ക്ക് മുറിനല്‍കാൻ ടൗണില്‍ രാത്രി പകലെന്ന വ്യത്യാസമില്ലാതെ കാത്തുനിന്നിരുന്ന റൂം ബോയ്‌സും ഗൈഡുമാരും വിശ്രമത്തിലാണ്. മൂന്നാറിലെ കാലവര്‍ഷം ആസ്വദിക്കാനെത്തുന്ന വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായാണ് ടൂറിസം വകുപ്പി​െൻറ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. സംസ്ഥാനത്ത് നിപ വൈറസ് ഭീതിപരത്തിയതോടെ ഗൾഫിൽ നിന്നടക്കമുള്ളവര്‍ ഇത്തവണ മൂന്നാറിലെത്താന്‍ സാധ്യതയുമില്ല. കഴിഞ്ഞ വര്‍ഷത്തെക്കാന്‍ ഈ വര്‍ഷം സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ മൂന്നാറിലെ വ്യാപാരമേഖലയും റിസോര്‍ട്ടും നഷ്ടങ്ങളുടെ വക്കിലാണ്. മൈേക്രാ െക്രഡിറ്റ് വായ്പ നൽകുന്നു ഇടുക്കി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ കുടുംബശ്രീ സി.ഡി.എസുകൾ മുഖേന നടപ്പാക്കുന്ന മൈേക്രാ െക്രഡിറ്റ് വായ്പപദ്ധതി പ്രകാരമുള്ള പരമാവധി വായ്പത്തുക ഒരു കോടിയിൽനിന്ന് രണ്ടുകോടിയായി വർധിപ്പിച്ചു. അയൽക്കൂട്ടങ്ങൾക്ക് പരമാവധി അഞ്ചുലക്ഷം രൂപവരെയും ജെ.എൽ.ജികൾക്ക് 2.50 ലക്ഷം രൂപവരെയും വായ്പ ലഭിക്കും. ഒരു അംഗത്തിന് പരമാവധി 60,000 രൂപവരെ വായ്പ ലഭിക്കും. 75 ശതമാനം എങ്കിലും ഒ.ബി.സി അല്ലെങ്കിൽ മതന്യൂനപക്ഷ വിഭാഗത്തിൽപെട്ട അംഗങ്ങളുള്ള അയൽക്കൂട്ടങ്ങൾ അല്ലെങ്കിൽ ജെ.എൽ.ജികൾക്കാണ് വായ്പ ലഭിക്കുന്നത്. വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത, ഗ്രൂപ് സംരംഭങ്ങൾ ആരംഭിക്കാൻ വായ്പ വിനിയോഗിക്കണം. തിരിച്ചടവ് കാലാവധി 36 മാസം. കോർപറേഷനിൽനിന്ന് നിലവിൽ വായ്പ എടുത്തിട്ടുള്ള സി.ഡി.എസുകൾക്കും വായ്പ ലഭിക്കും. രണ്ടുകോടിയിൽനിന്ന് നിലവിലുള്ള വായ്പയിൽ തിരിച്ചടക്കാൻ ബാക്കി നിൽക്കുന്ന തുക കുറവ് ചെയ്തശേഷം ബാക്കി തുകയാണ് വായ്പയായി അനുവദിക്കുക. അപേക്ഷ ഫോറം കോർപറേഷൻ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ കോർപറേഷ​െൻറ ജില്ല, ഉപജില്ല ഓഫിസുകളിൽ സമർപ്പിക്കണം. അടിമാലി ഗവ. ഹൈസ്കൂളിന് ജൈവ വൈവിധ്യ പുരസ്കാരം അടിമാലി: ജൈവ വൈവിധ്യ ഉദ്യാനമൊരുക്കി മാതൃകയായ അടിമാലി ഗവ. ഹൈസ്കൂളിന് അംഗീകാരമായി സർക്കാർ അവാർഡ്. 2017-18 സാമ്പത്തിക വർഷത്തിലെ മികച്ച പ്രവർത്തനത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് അടിമാലി ഗവ. ഹൈസ്കൂളിന് ലഭിച്ചത്. പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് സ്കൂൾ മുൻ പ്രധാനാധ്യാപിക സൈന ബീവി, സ്റ്റാഫ് സെക്രട്ടറി ടി.എൻ. മണിലാൽ, അധ്യാപിക പി. ബിന്ദു, സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി ചെയർമാൻ കെ.എ. അശോക്, പി.എച്ച്. നാസർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കാമ്പസ് ഒരു പാഠപുസ്തകം എന്ന ആശയം വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സ്കൂളിൽ നടപ്പാക്കിയിരുന്നു. ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠനത്തിനെത്തുന്ന കുട്ടികൾക്ക് പുസ്കത്താളുകളിൽനിന്ന് ലഭിക്കുന്ന അറിവിനൊപ്പം ഇവ തൊട്ടറിഞ്ഞ് പഠിക്കാനുള്ള സൗകര്യവും സ്കൂൾ ഒരുക്കിയാണ് ഈ സർക്കാർ വിദ്യാലയം മറ്റ് സ്കൂളുകൾക്ക് മാതൃകയായത്. സസ്യജാലങ്ങൾകൊണ്ടും കൃഷിരീതികൾകൊണ്ടും ശ്രദ്ധേയമാണ് ജൈവ ഉദ്യാനം. നക്ഷത്രവനം, അമൂല്യമായ ചെടികൾ, ഔഷധസസ്യങ്ങൾ, ശലഭ പാർക്ക്, ജൈവ പച്ചക്കറി കൃഷി, വിവിധ ധാന്യങ്ങൾ, കുളം, മണ്ണിര കമ്പോസ്റ്റ്, കാറ്റാടി യന്ത്രം, സോളാർ, ഹൈേഡ്രാ േപ്രാജക്ട്, മലിനജലം ശുദ്ധീകരിക്കൽ, ആധുനിക കൃഷിരീതികൾ, സൗരയൂഥ മാതൃക തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. അപൂർവങ്ങളായ 400 സസ്യജാലങ്ങളും ഉദ്യാനത്തിലുണ്ട്. മണ്ണിര കമ്പോസ്റ്റ് ഉൾപ്പെടെ തയാറാക്കുന്ന രീതികൾ കണ്ടറിയാം. മലിനജലം ശുദ്ധീകരിക്കുന്ന രീതി ചെയ്തു പഠിക്കാം. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ള 39 ഇനങ്ങളാണ് ഒന്നര ഏക്കർ സ്ഥലത്തുള്ള ഉദ്യാന പാർക്കിലുള്ളത്. 2015ലാണ് ഈ ആശയത്തിന് സ്കൂളിലെ യു.പി വിഭാഗം അധ്യാപകൻ ടി.എൻ. മണിലാൽ തുടക്കമിട്ടത്. മൂന്നര ലക്ഷത്തോളം രൂപയാണ് ഇതുവരെ ഉദ്യാനത്തിനായി ചെലവഴിച്ചത്. ഇതിൽ ജൈവ വൈവിധ്യ വകുപ്പ്, എസ്.എസ്.എ, എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് എന്നിവകളിൽനിന്ന് 1.25 ലക്ഷം രൂപ ലഭിച്ചു. ശേഷിക്കുന്ന തുകയിൽ നല്ലൊരു ശതമാനം മണിലാലും സ്കൂൾ അധികൃതരും സ്വന്തമായി മുടക്കിയാണ് ഉദ്യാനം മോടിപിടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.