കോട്ടയം: കെവിൻ കൊലക്കേസിെൻറ അന്വേഷണ ചുമതലയിൽനിന്ന് െഎ.ജി വിജയ് സാഖറയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മുൻവിധിയോടെ കേസിനെ സമീപിക്കുന്ന വിജയ് സാഖറെയെ മാറ്റി സത്യസന്ധനായ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണം. കെവിേൻറത് മുങ്ങിമരണമാണെന്ന് െഎ.ജി ആവർത്തിക്കുകയാണ്. എന്നാൽ, കെവിൻ ഒാടി രക്ഷപ്പെടാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്ന് ഒപ്പമുണ്ടായിരുന്ന അനീഷ് പറയുന്നത്. ഇത് പൊലീസ് കണക്കിലെടുക്കുന്നില്ല. ഗാന്ധിനഗർ പൊലീസിെൻറ സഹായമില്ലാതെ പ്രതികൾക്ക് കെവിനെ മാന്നാനത്തുനിന്ന് തട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇത്തരം കാര്യങ്ങളിലേക്ക് അന്വേഷണം കടക്കുന്നില്ല. ഇൗ സാഹചര്യത്തിൽ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ശാസ്ത്രീയ അന്വേഷണം നടത്തി നീതി ഉറപ്പാക്കാൻ കഴിയുംവിധം കുറ്റപത്രം തയാറാക്കണം. അന്വേഷണത്തിൽ ശക്തമായ മേൽനോട്ടം ആഭ്യന്തര വകുപ്പിെൻറ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഉണ്ടാകണമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികളായ സണ്ണി എം. കപിക്കാട്, വി.ഡി. ജോസ്, എൻ.കെ. വിജയൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.