ഗാന്ധിനഗർ (കോട്ടയം): കെവിൻ കൊലക്കേസിലെ പ്രതിയും നീനുവിെൻറ പിതാവുമായ പത്തനാപുരം ഒറ്റക്കൽ ഷാനുഭവൻ ചാക്കോയെ (50) നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഓമ്പതോടെയാണ് ചാക്കോയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. ഹൃദ്രോഗിയാണെന്നും രണ്ട് ബ്ലോക്ക് ഉണ്ടെന്നും ചാക്കോ പൊലീസിനെ അറിയിച്ചിരുന്നു. ആശുപത്രിയിലെ പരിശോധനയിൽ ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാർഡിയോളജി സെക്കൻഡ് ഐ.സി.യുവിലേക്ക് മാറ്റി. വിദഗ്ധ പരിശോധനക്ക് ശേഷമേ രോഗനില സംബന്ധിച്ച് പറയാൻ കഴിയൂവെന്ന് ഹൃദ്രോഗ വിഭാഗം ഡോക്ടർമാർ അറിയിച്ചു. ചാക്കോക്ക് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. റിമാൻഡിലായിരുന്ന ചാക്കോയെ വിശദമായി ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മെഡിക്കൽ വിഭാഗത്തിലാണ് കീഴിലാണ് ചികിത്സ. തലവേദനയുള്ളതിനാൽ ഇ.എൻ.ടി വിഭാഗത്തിലേക്ക് മാറ്റുമെന്ന് കാർഡിയോജി വിഭാഗം മേധാവി ഡോ. വി.എൽ. ജയപ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.