കോട്ടയം: കെവിൻ കൊലക്കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. കേസിലെ മുഖ്യപ്രതിയിൽനിന്ന് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ എ.എസ്.ഐ ടി.എം. ബിജു, പൊലീസ് ഡ്രൈവര്‍ എം.എൻ. അജയകുമാർ എന്നിവർക്കാണ് അന്വേഷണസംഘം നോട്ടീസ് നൽകിയത്. കേസിനാസ്പദമായ സംഭവത്തിൽ വിശദീകരണം നൽകാനും അന്നുണ്ടായ കാര്യങ്ങൾ വിശദീകരിക്കാനുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസിന് നൽകുന്ന മറുപടി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം അഡ്മിനിസ്ട്രേറ്റിവ് ഡിവൈ.എസ്.പി വിനോദ് പിള്ളയെ ചുമതലപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. റിപ്പോർട്ട് തയാറാക്കുന്നതിെൻറ ഭാഗമായി ഡിവൈ.എസ്.പി അടുത്തദിവസം ഇവരെ വിശദമായി ചോദ്യംചെയ്യും. ഇതിനുശേഷം റിപ്പോർട്ട് നൽകും. വീഴ്ചവരുത്തിയ മറ്റ് പൊലീസുകാർക്കും അടുത്തദിവസം കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ് വിവരം. നേരേത്ത ആക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന പൊലീസുകാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതിെൻറ ഭാഗമായി ഇവരെ പിരിച്ചുവിടാനുള്ള സാധ്യതകൾ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണ്. ഇതിെൻറ ഭാഗമായി പൊലീസിെൻറ വീഴ്ച അന്വേഷിക്കാൻ കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. ഇതിെൻറ തുടർച്ചയായാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ പൊലീസുകാര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കമുള്ള നടപടിയുണ്ടാകും. ഡിവൈ.എസ്.പിയുെട റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാകും അന്തിമതീരുമാനം. കെവിൻ െകാലക്കേസിൽ വീഴ്ചവരുത്തിയ പൊലീസുകാരെ പിരിച്ചുവിടാൻ നിയമതടസ്സമില്ലെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയിരുന്നു. കേരള പൊലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം വകുപ്പുതല അന്വേഷണം നടത്തി പിരിച്ചുവിടാനാകുമെന്നാണ് ആഭ്യന്തരവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.