തേനിയിൽ മദ്യലഹരിയിൽ പൊലീസുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു

കുമളി: മദ്യലഹരിയിലായിരുന്ന പൊലീസുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിലാണ് സംഭവം. പെരിയകുളം വടക്കുപ്പെട്ടിയിൽ െശൽവരാജാണ് (68) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ആംഡ് റിസർവ് പൊലീസ് കോൺസ്റ്റബിൾ വിഘ്നേനേഷ് പ്രഭുവിനെ (32) തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് വെടിവെക്കാൻ ഉപയോഗിച്ച എസ്.എൽ.ആർ തോക്കും രണ്ട് കൈത്തോക്കും കണ്ടെടുത്തു. തേനി കോടതി ഡ്യൂട്ടിയിലായിരുന്ന വിഘ്നേഷ് മദ്യലഹരിയിൽ വീട്ടിലെത്തിയത് പിതാവ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണം. മദ്യലഹരിയിൽ പതിവായി വഴക്കുണ്ടായതിനെ തുടർന്ന് ഇയാളുടെ ഭാര്യയും മക്കളും ദിവസങ്ങൾക്കു മുമ്പ് വീട് വിട്ട് ബന്ധുവീട്ടിലേക്ക് പോയിരുന്നു. പ്രതിയെ തേനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.