സഭ കേസുകളിൽ തുടർച്ചയായ പരാജയം; ജോസഫ് മാർ ഗ്രിഗോറിയോസ്, ട്രസ്​റ്റി തമ്പു ജോർജ് എന്നിവർ രാജി​െവച്ചു

കോലഞ്ചേരി: യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ്, ട്രസ്റ്റി തമ്പു ജോർജ് എന്നിവർ രാജിെവച്ചു. സഭ കേസുകളിലെ നിരന്തര പരാജയത്തെ തുടർന്ന് വിശ്വാസികളുടെ എതിർപ്പ് ശക്തമായതോടെയാണ് രാജി. ബുധനാഴ്ച വൈകീട്ട് 3.30ന് സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സ​െൻററിൽ ചേർന്ന സഭ സുന്നഹദോസിലാണ് രാജി. സുന്നഹദോസ് ചേരുംമുേമ്പതന്നെ ജോസഫ് മാർ ഗ്രിഗോറിയോസ് രാജി സഭ മേലധ്യക്ഷൻ പാത്രിയാർക്കീസ് ബാവക്കും പ്രാദേശിക അധ്യക്ഷനായ കാതോലിക്ക ബാവക്കും നൽകി. എന്നാൽ, സുന്നഹദോസിൽ സംസാരിക്കാൻ ട്രസ്റ്റി താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഗീവർഗീസ് മാർ അത്തനാസിയോസ് അടക്കം മെത്രാപ്പോലീത്തമാർ എതിർത്തു. തുടർന്ന് സുന്നഹദോസ് സെക്രട്ടറി യോഗത്തിൽ രാജി അറിയിച്ചു. 2002ൽ സഭ രൂപവത്കരിച്ചതു മുതൽ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു ഇവർ. കഴിഞ്ഞ ജൂലൈ മൂന്നിനുണ്ടായ സുപ്രീംകോടതി വിധി യാക്കോബായ സഭയുടെ നിയമപരമായ നിലനിൽപ് ഇല്ലാതാക്കിയതാണ് ഇവർക്ക് വിനയായത്. പിറകെ പള്ളികൾ ഒന്നൊന്നായി ഓർത്തഡോക്സ് പക്ഷം പിടിച്ചെടുക്കാൻ തുടങ്ങിയത് വിശ്വാസികളുടെ രോഷം ഇരട്ടിപ്പിച്ചു. സുപ്രീംകോടതിയിൽ നിയമ നടപടികൾ നടത്താനെന്ന പേരിൽ കോടികൾ പിരിച്ചെങ്കിലും ഒന്നും നടന്നില്ല. ഇതോടെ ഭൂരിഭാഗം വിശ്വാസികളും നേതൃത്വത്തിന് എതിരായി. കഴിഞ്ഞ മാസം നടന്ന സഭയുടെ വാർഷിക സുന്നഹദോസ് പ്രതിഷേധക്കാർ അലങ്കോലപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തിയത്. അദ്ദേഹത്തി​െൻറ സാന്നിധ്യത്തിൽ ചേർന്ന സുന്നഹദോസ് അടക്കം നേതൃയോഗങ്ങളിൽ പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. സഭയുടെ നിലവിെല മുഴുവൻ ഭാരവാഹികളും മാറാനും മലങ്കര മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് പുതിയൊരാളെ വാഴിക്കാനും ധാരണയായി. പാത്രിയാർക്കീസ് ബാവ മടങ്ങിയതോടെ ഈ തീരുമാനം നിലച്ചു. ഇതോടെ നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ അടുത്ത മാസം ആറ് മുതൽ സഭാ ആസ്ഥാനത്ത് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. പ്രശ്നം വഷളാകുമെന്ന് മുൻകൂട്ടി കണ്ടാണ് സുന്നഹദോസിൽ ഇരുവരും രാജി അറിയിച്ചത്. എന്നാൽ, മലങ്കര മെത്രാപ്പോലീത്ത സ്ഥാനത്തുനിന്ന് ഒഴിയാൻ കാതോലിക്ക ബാവ തയാറായിട്ടില്ല. 16 വർഷമായി സഭക്ക് കണക്കോ ബജറ്റോ ഇല്ലെന്ന നിരവധി വിവാദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇക്കാര്യമുന്നയിച്ച് അൽമായ ഫോറം അടക്കം സംഘടനകൾ രംഗത്ത് വന്നിരുന്നു. അതേസമയം, താൻ സഭയുടെ കേസ് നടത്തിപ്പ് ചുമതലകളിൽനിന്ന് ഒഴിയുകയാണെന്ന് തമ്പു ജോർജ് തുകലൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.