കോട്ടയം: ഡോക്ടറെ ബ്ലാക്ക്മെയിൽ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയ സംഭവത്തിൽ സ്ത്രീയുൾപ്പെടെ അഞ്ചംഗ സംഘം പിടിയിലായി. തിരുവല്ല കടപ്ര വടക്കേത്തലക്കൽ മറിയാമ്മ ചാണ്ടി (44), കോഴഞ്ചേരി സ്വദേശികളായ സന്തോഷ് (40), രാജേഷ് (40), ബിജുരാജ് (40), സുജിത്ത് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് നടപടി. നേരേത്ത ഡോക്ടറുടെ കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി സൗഹൃദം സ്ഥാപിച്ച സ്ത്രീ പിന്നീട് ഇരുവരും ചേർന്നുള്ള അശ്ലീലചിത്രം കൈയിലുണ്ടെന്നും പണം തന്നിെല്ലങ്കിൽ അത് ഭാര്യയെയും മക്കളെയും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് മൂന്നുലക്ഷം രൂപ നൽകി. പിന്നീടും ഇവർ പണം വാങ്ങി. തങ്ങളുടെ സംഘത്തിൽ കൂടുതൽ ആളുകളുണ്ടെന്നും അഞ്ചുലക്ഷം രൂപ കൂടി നൽകിയാൽ പ്രശ്നം അവസാനിപ്പിക്കാമെന്നും പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി. ഇതോടെ ഡോക്ടർ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പൊലീസ് നിർദേശത്തെ തുടർന്ന് നേരേത്ത പറഞ്ഞതനുസരിച്ച് ബുധനാഴ്ച കോട്ടയം നഗരത്തിലെത്തിയ അഞ്ചംഗ സംഘം ഡോക്ടറിൽനിന്ന് അഞ്ചുലക്ഷം രൂപയുടെ ചെക്ക് വാങ്ങി മടങ്ങുന്നതിനിടെ കോട്ടയം വെസ്റ്റ് സി.ഐ നിർമൽ ബോസ്, എസ്.ഐ എം.ജെ. അരുൺ എന്നിവരുെട നേതൃത്വത്തിൽ കാർ വളഞ്ഞ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.