പരിസ്​ഥിതി ഫയൽ ^നാല്​

പരിസ്ഥിതി ഫയൽ -നാല് വനം വകുപ്പ് തൈ വിതരണം ലക്ഷങ്ങളുടെ ഇടപാട്; നട്ട ൈതകൾ 'കാണാനില്ല' ചെറുതോണി: അഞ്ച് വർഷത്തിനുള്ളിൽ പരിസ്ഥിതി ദിനത്തിൽ വനം വകുപ്പ് വിതരണം ചെയ്ത തൈകളുടെ മറവിൽ നടന്നത് ലക്ഷങ്ങളുടെ വെട്ടിപ്പ്. മുൻ വർഷങ്ങളിൽ നട്ട തൈകൾ മിക്കവാറും സംരക്ഷിക്കാത്തതിനാലും ലക്ഷ്യമിട്ട തൈകൾ നടാതെയും അരക്കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ഏകദേശ കണക്ക്. 2012ൽ നാലുലക്ഷം തൈകളും 2013ൽ 3.65 ലക്ഷം തൈകളുമാണ് സൗജന്യമായി വിതരണം ചെയ്തത്. ഇതിൽ 50 ശതമാനം തൈകൾ പൊതുനിരത്തുകളിലും പൊതുസ്ഥാപനങ്ങളിലും നടണമെന്നാണ് നിയമം. ഇങ്ങനെ നടുന്ന തൈകൾ മൂന്ന് വർഷത്തോളം വനംവകുപ്പ് നേരിട്ട് സംരക്ഷിക്കണമെന്നും പറയുന്നു. എന്നാൽ, പരിസ്ഥിതിദിനം ആഘോഷമായി കൊണ്ടാടുന്നതല്ലാതെ പിന്നെ തിരിഞ്ഞുനോക്കാറില്ല. കളകൾ നീക്കംചെയ്തും വളം നൽകിയും ഇവ സംരക്ഷിച്ചതായി രേഖകളിലുണ്ടാകും. ഇതിന് ചെലവായ തുകയും കൃത്യമായി എഴുതി വാങ്ങും. തൈകൾക്ക് ചുറ്റും കമ്പിവലയിട്ട് കെട്ടിയശേഷം സംരക്ഷിക്കണമെന്നാണ് നിർദേശം. ബില്ല് മാറിയെടുക്കുന്നതല്ലാതെ ഇതിൽ ശ്രദ്ധിക്കാറില്ല. സോഷ്യൽ ഫോറസ്ട്രിയുടെ ജില്ല ഡിവിഷൻ പരിധിയിലുള്ള കട്ടപ്പന, മൂന്നാർ, പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിലെ റേഞ്ച് ഓഫിസുകൾക്ക് കീഴിലായി പ്രത്യേക നഴ്സറികൾ പ്രവർത്തിക്കുന്നുണ്ട്. വെൺമണി, മുട്ടം, മണിയാറൻകുടി, ഇരുമ്പുപാലം എന്നിവിടങ്ങളിലുള്ള നഴ്സറിയിൽനിന്ന് വിത്തുപാകി മുളപ്പിച്ച് തയാറാക്കുന്ന തൈകളാണ് വിതരണം ചെയ്യുന്നത്. 2015ലാണ് ഏറ്റവും വലിയ തട്ടിപ്പ് അരങ്ങേറിയത്. അന്ന് 70 യൂനിറ്റുകളിലായി ജില്ലയിൽ 80,000 തൈ നട്ടു. ജില്ല ആസ്ഥാനത്തോട് ചേർന്നുകിടക്കുന്ന പാൽക്കുളംമേട്, മീൻമുട്ടി തുടങ്ങിയ വനങ്ങളിൽ ഇതിൽ ഒരു തൈപോലും കാണാനില്ല. ഇതേ വർഷംതന്നെ 50 തരം ഔഷധച്ചെടികളുടെ ലക്ഷക്കണക്കിന് തൈയും വിതരണം ചെയ്തു. പേക്ഷ, 700 കോടി സ്വപ്നങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തി വനം വകുപ്പ് ആഘോഷിച്ച് നട്ട തൈകൾ പേരിനുപോലും ഒരു സ്ഥലങ്ങളിലുമില്ല. നേരിട്ടും കരാർ കൊടുത്തും തൈകൾ നട്ടുപിടിപ്പിച്ചതായി രേഖകൾ ഉണ്ടാക്കിയത് മിച്ചം. ഒരു ലോകം ഒരു പരിസ്ഥിതി എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ മൂന്നുലക്ഷം വൃക്ഷത്തൈകളും 25,000 മുള തൈകളും നട്ടുപിടിപ്പിച്ചതായി പറയുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിൽ വിതരണത്തിന് കൊടുത്ത ഒരു ലോഡ് തൈകൾ വിതരണം ചെയ്യാതെ നശിച്ചു. ഇക്കുറി പരിസ്ഥിതി ദിനത്തിൽ ജില്ലയിൽ 4.5 ലക്ഷം വൃക്ഷത്തൈകളാണ് വിതരണത്തിന് തയാറായിട്ടുള്ളത്. ഇലഞ്ഞി, തേക്ക്, മഹാഗണി, കണിക്കൊന്ന, തുടങ്ങിയ തൈകളും മാവ്, പ്ലാവ്, പേര, ഞാവൽ, തുടങ്ങിയ ഫലവൃക്ഷത്തൈകളും ഇതിൽ ഉൾപ്പെടും. കൂടാതെ ചന്ദനം, രക്തചന്ദനം വേങ്ങ, നീർമരുത് തുടങ്ങിയ മുന്തിയ ഇനം തൈകളും ഇത്തവണ വിതരണം ചെയ്യുന്നു. പരിസ്ഥിതി ദിനാചരണം ഇന്ന് തൊടുപുഴയിൽ തൊടുപുഴ: ഇടുക്കി പ്രസ്ക്ലബി​െൻറ സഹകരണത്തോടെ, തൊടുപുഴ നഗരസഭ ജൈവവൈവിധ്യ പരിപാലന സമിതി പരിസ്ഥിതി ദിനാചരണം നടത്തും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൊടുപുഴ മുനിസിപ്പൽ പാർക്കിൽ തൈ വിതരണത്തോടെ ആരംഭിക്കും. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.കെ. സുധാകരൻനായർ, തൈ വിതരണം ഉദ്ഘാടനം ചെയ്യും. ഇടുക്കി പ്രസ്ക്ലബ് പ്രസിഡൻറ് അഷ്റഫ് വട്ടപ്പാറ അധ്യക്ഷത വഹിക്കും. സംസ്ഥാന കാർഷിക അവാർഡ് ജേതാവ് ഗോപി ചെറുകുന്നേൽ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10ന് ജയ്റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന പരിസ്ഥിതി ദിനാചരണ പരിപാടി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്യു ജോൺ മാനുങ്കൽ ഉദ്ഘാടനം ചെയ്യും. സാമൂഹിക വനവത്കരണ വിഭാഗം തൊടുപുഴ റേഞ്ച്, തൊടുപുഴയെ തണലണിയിക്കൽ സമിതിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രഫ. ജെസി ആൻറണി പരിസ്ഥിതി പ്രവർത്തകരെ ആദരിക്കും. മുനിസിപ്പൽ വൈസ് ചെയർമാൻ ടി.കെ. സുധാകരൻനായർ അധ്യക്ഷത വഹിക്കും. ഉച്ചക്ക് 1.30ന് ഇടുക്കി നെഹ്റു യുവകേന്ദ്രയുടെയും, സ്കൂൾ ബയോഡൈവേഴ്സിറ്റി ക്ലബി​െൻറയും ആഭിമുഖ്യത്തിൽ വെള്ളിയാമറ്റം ൈക്രസ്റ്റ് കിങ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതിദിന സെമിനാർ സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ രാജശേഖരൻ ഉദ്ഘാടനം ചെയ്യും. വാർഡ് മെംബർ അനൂപ് കുമാർ അധ്യക്ഷത വഹിക്കും. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. അജി പീറ്റർ (ബ്രൂണൽ യൂനിവേഴ്സിറ്റി, ലണ്ടൻ) മുഖ്യപ്രഭാഷണം നടത്തും. സൗജന്യ തൈ വിതരണം തൊടുപുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച തൊടുപുഴ ഫാർമേഴ്സ് ക്ലബി​െൻറ നേതൃത്വത്തിൽ തൊടുപുഴ ഇക്കോ ഷോപ്പിലും കാർഷിക ലൈബ്രറിയിലും വിവിധതരം ഫലവൃക്ഷ, ഒൗഷധ, തണൽ മരങ്ങൾ സൗജന്യമായി വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.