വരദാനമായി കിട്ടിയ വിത്തിൽനിന്ന്​ അതിശയക്കുല; പുതുവഴിയൊരുക്കി പരിപാലനം

കോട്ടയം: പ്രകൃതിയിൽനിന്ന് വരദാനമായി കിട്ടിയ വിത്തിൽനിന്ന് വിരിഞ്ഞത് അതിശയക്കുല. നാട്ടകം ഗ്രാമിൻചിറ കെ.സി. സാബുവി​െൻറ വീട്ടിലാണ് ഏഴടിയോളം ഉയരത്തിൽ 'ഭീമൻക്കുല'യുടെ വളർച്ച. പാകമെത്താൻ ഇനിയും ഏറെസമയമെടുക്കുന്ന പൂവൻപഴത്തി​െൻറ കുലയിെല പടലകൾ സെഞ്ച്വറിയോട് അടുക്കുകയാണ്. മുട്ടിയൊരുമി നിൽക്കുന്ന കായ്കൾ രണ്ടായിരത്തോളം വരും. ഭൂമിയോളം മുട്ടിയ വളർച്ചക്ക് പുതുവഴിയൊരുക്കിയാണ് വീട്ടുകാരുടെ പരിപാലനം. വാഴക്കൂമ്പ് നിലംവരെയെത്തിയതോടെ കുഴിതീർത്ത് വളർച്ചയുടെ അടുത്തഘട്ടത്തിനായി കാത്തിരിക്കുകയാണ്. രണ്ടുമാസം മുമ്പ് കുലച്ച വാഴ കനത്തമഴയിൽ ഒടിഞ്ഞുവീഴാതിരിക്കാൻ കമ്പുകൾ കൂട്ടിക്കെട്ടി സുരക്ഷവലയവും തീർത്തിട്ടുണ്ട്. കോട്ടയം സിമൻറ്കവല-ഗ്രാമിൻചിറ-തിരുവാതുക്കൽ പടിഞ്ഞാറൻ ബൈപാസി​െൻറ നിർമാണവുമായി ബന്ധപ്പെട്ട് ഇറക്കിയ മണ്ണിൽനിന്നാണ് വാഴക്കുലയുടെ പിറവി. സാബുവി​െൻറ മക്കളായ അശ്വിനും അർജുനും ബന്ധുവായ കണ്ണനും ചേർന്ന് റോഡിൽനിന്ന് പൊക്കിയെടുത്ത വിത്ത് വീട്ടിൽകൊണ്ടുപോയി നട്ടുവളർത്തി. വാഴക്കുല വെട്ടിയെടുത്തതി​െൻറ ചുവട്ടിൽനിന്ന് പിഴുതുമാറ്റിയ വിത്താണിത്. ഇതിനൊപ്പം അഞ്ചോളം കുലച്ചവാഴകൾ വേറെയുമുണ്ട്. പക്ഷേ, ഇത്രയും വലുപ്പമില്ല. ചാണകവും ചാരവുമാണ് വളം. കൗതുകക്കുല കാണാൻ നിരവധിപേർ വീട്ടിൽ എത്തുന്നുണ്ട്. പി.എസ്. താജുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.