കോട്ടയം: തോൽക്കാൻ മടിച്ചുനിന്ന പ്ലാസ്റ്റിക്കിനെ റോഡിൽ അലിയിച്ച് നിശ്ശബ്ദവിപ്ലവം. നാടിനു ഭീഷണിയായ പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്കിനെ ടാറിനൊപ്പം ചേർത്താണ് തുരത്തൽ. ഇതുവരെ 2,45,631 കിലോ പ്ലാസ്റ്റിക്കാണ് ടാറിങ്ങിന് ഉപയോഗിച്ചത്. സംസ്കരിക്കാൻ കഴിയാത്തതും കത്തിച്ചാൽ അർബുദം അടക്കമുള്ളവയിലേക്ക് വഴിതുറക്കുന്നതുമായ 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്കാണ് റോഡിൽ അലിഞ്ഞുചേരുന്നത്. ഇതുവരെ പ്ലാസ്റ്റിക് ചേർത്ത് സംസ്ഥാനത്ത് 176 കി.മീ. റോഡാണ് നിർമിച്ചത്. സർക്കാർ രൂപവത്കരിച്ച ക്ലീൻ കേരള കമ്പനിയുെട നേതൃത്വത്തിലാണ് വിജയപദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത പ്ലാസ്റ്റിക് ശേഖരിച്ച് തരികളാക്കി ടാറിങ്ങിന് നൽകുകയാണ് ഇവർ ചെയ്യുന്നത്. സംസ്കരിച്ച് നൽകുന്ന പ്ലാസ്റ്റിക് നിശ്ചിത തുകക്കാണ് ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുന്നത്. പൊതുമരാമത്ത് വകുപ്പിെൻറ പൂർണ പിന്തുണ ലഭിച്ചതോടെ പദ്ധതി വിജയത്തിലേക്ക ്നീങ്ങുകയാണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ഉപയോഗിച്ചിരിക്കുന്നത്; 27,590 കിലോ. തിരുവനന്തപുരത്ത് 23,752ഉം പാലക്കാട്ട് 22,242 കിലോ പ്ലാസ്റ്റിക്കും ഉപയോഗിച്ചു. തൃശൂരിൽ 21,949ഉം കോഴിക്കോട്ട് 16,138 കിലോയും ഉപയോഗിച്ചു. തദ്ദേശസ്ഥാപനങ്ങളാണ് കൂടുതലായി ഉപയോഗിച്ചത്. സംസ്കരിക്കുന്ന പ്ലസ്റ്റിക്കിെൻറ 80 ശതമാനമാണ് ടാറിങ് മിശ്രിതമായി ലഭിക്കുക. ഇത് കണക്കിലെടുക്കുേമ്പാൾ ഇതുവരെ ഇല്ലാതാക്കിയ പ്ലാസ്റ്റിക് മാലിന്യത്തിെൻറ തോത് ഏറെ ഉയരും. ഒരു കിലോമീറ്റര്‍ ടാറിങ്ങിന് 1300 കിലോ പ്ലാസ്റ്റിക്കാണ് വേണ്ടത്. ബിറ്റുമിനില്‍ എട്ട്ശതമാനംവരെ പ്ലാസ്റ്റിക് മിശ്രിതം ചേര്‍ക്കും. റോഡ് നിര്‍മിക്കുമ്പോള്‍ ഏറ്റവും അടിത്തട്ടിലുള്ള പാളിയിലാണ് പ്ലാസ്റ്റിക് ടാറിങ് നടത്തുക. അതിനു മുകളില്‍ ബിറ്റുമിന്‍ മക്കാഡവും ബിറ്റുമിന്‍ കോണ്‍ക്രീറ്റും ഉപയോഗിക്കും. കൊച്ചി നഗരസഭയില്‍നിന്നാണ് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് സംസ്കരിച്ച് ടാറിങ്ങിനായി നൽകിയത്;74375 കിലോയാണ് ഇവിടെത്ത സംസ്കരണ യൂനിറ്റിൽനിന്ന് നൽകിയത്. തിരുവനന്തപുരത്തുനിന്ന് 38,071 കിലോയും കോഴിക്കോെട്ട അഴിയൂർ പഞ്ചായത്ത് 14,000 കിലോയുമാണ് നൽകിയത്. ആവശ്യത്തിനനുസരിച്ച് നൽകാനുള്ള പ്ലാസ്റ്റിക്കുകൾ ലഭിക്കുന്നിെല്ലന്ന് ക്ലീൻ കേരള കമ്പനി അധികൃതർ പറയുന്നു. നിലവിൽ 53 തദ്ദേശസ്ഥാപനങ്ങളിൽ മാത്രമാണ് പ്ലാസ്റ്റിക് പൊടിച്ച് ടാറിങ്ങിനായി മാറ്റുന്ന പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇത്തരത്തിൽ ടാര്‍ ചെയ്യുന്ന റോഡുകള്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷംവരെ കൂടുതൽ നിലനില്‍ക്കുമെന്നും പെട്ടെന്ന് തകരില്ലെന്നും ഇവർ പറയുന്നു. റോഡ് നിര്‍മാണത്തിൽ 10 ശതമാനം പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. എബി തോമസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.