മദ്യലഹരിയിൽ പിതാവ്​ ഏഴ്​ വയസ്സുകാരനെ നിലത്തെറിഞ്ഞു

ചിറ്റാർ: മദ്യലഹരിയിൽ പിതാവ് മകനെ നിലെത്തറിഞ്ഞു. ആങ്ങമൂഴി കൊച്ചുേകായിക്കൽ പുത്തൻവീട്ടിൽ സതീഷാണ് ഏഴ് വയസ്സുള്ള മകനെ നിലത്തെറിഞ്ഞത്. ഞായറാഴ്ച ൈവകീട്ട് മൂന്നിനായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയും മാതാവും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സത്തേടി. സ്ഥിരം മദ്യപാനിയായ സതീഷ് വീട്ടിലെത്തി ഭാര്യെയയും മകനെയും ഉപദ്രവിക്കാറുണ്ട്. ഞായറാഴ്ചയും മദ്യപിച്ച് എത്തിയാണ് മകനെ നിലത്തെറിഞ്ഞത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് മഹിളസമഖ്യ സൊസൈറ്റി പ്രവർത്തകരാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. ജില്ല ശിശുേക്ഷമസമിതി ജീവനക്കാർ എത്തി മൊഴി രേഖപ്പെടുത്തി. പൊലീസും കേസ് രജിസ്റ്റർ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.