എരുമേലി: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കണ്ണിമല മഞ്ഞളരുവി ഈറ്റത്തോട്ടത്തില്‍ കുമാരെൻറ ഭാര്യ തങ്കമ്മയാണ് (65) കൊല്ലപ്പെട്ടത്. കുമാരനെ (69) പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വെളുപ്പിന് നാലോടെയാണ് സംഭവം. വെളുപ്പിന് ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയും ആയിരുന്നുവെന്ന് കുമാരന്‍ പൊലീസിനോട് പറഞ്ഞു. തെങ്ങ് കയറ്റക്കാരനായ ഇയാള്‍ പണിക്കു ഉപയോഗിക്കുന്ന വാക്കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. നിലവിളികേട്ട് എഴുന്നേറ്റ സമീപവാസി വാക്കത്തിയുമായി നില്‍ക്കുന്ന കുമാരനെയാണ് കണ്ടത്. ഇയാള്‍ അറിയിച്ചതനുസരിച്ച് കുമാരെൻറ സഹോദരപുത്രന്‍ സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എരുമേലി പൊലീസ് സ്ഥലത്തെത്തി കുമാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും തങ്കമ്മയുടെ ശരീരത്ത് 18ഓളം വെട്ടേറ്റിട്ടുള്ളതായും പൊലീസ് പറയുന്നു. തല ഉടലില്‍നിന്ന് 90 ശതമാനവും വിട്ടിരുന്നു. ഇതിനുമുമ്പും ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. കുമാരന്‍ മാനസിക അസ്വസ്ഥത അനുഭവിച്ചു വന്നിരുന്നയാളാണെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലിരുന്നിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോൾ, സി.ഐ ടി.ഡി. സുനില്‍ കുമാർ, എസ്.ഐ എം. മനോജ്, വിദ്യാധരൻ, സെബാസ്റ്റ്യന്‍, എ.എസ്.ഐമാരായ ബൈജു, കുരുവിള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പത്തനംതിട്ട സയൻറിഫിക് ഓഫിസര്‍ ലീന വി. നായരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു. ഗീത, പരേതയായ ജ്യോതി, ലേഖ എന്നിവരാണ് മക്കൾ. മരുമക്കള്‍: സന്തോഷ്, മധു, ബിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.