ഇടുക്കി: അഴുത ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനത്തിൽ മൂന്നുലക്ഷം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യും. തൊഴിലുറപ്പ് പദ്ധതിയുമായി കൈകോർത്താണ് വണ്ടിപ്പെരിയാറിലെ സംസ്ഥാന വെജിറ്റബിൾ ഫാമിെൻറ സഹകരണത്തോടെ തൈകൾ ഒരുക്കിയത്. ആറുലക്ഷം ഫലവൃക്ഷത്തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഇതിെൻറ ആദ്യഘട്ടമായാണ് ഇപ്പോൾ മൂന്നുലക്ഷം തൈകൾ തയാറായിരിക്കുന്നത്. പേര, കുടംപുളി, മുള, പൂവരശ്, വേപ്പ്, പ്ലാവ്, വാളൻപുളി, അഗത്തിചീര തുടങ്ങിയ ഇനങ്ങളുടെ മൂന്നുമാസം പ്രായമായ തൈകളാണ് വിതരണം ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ 8.30ന് സംസ്ഥാന വെജിറ്റബിൾ ഫാം പരിസരത്ത് തൈകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലിസിയാമ്മ ജോസ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഹരിദാസ് അധ്യക്ഷത വഹിക്കും. വണ്ടിപ്പെരിയാറിന് പുറമെ ബ്ലോക്കിന് കീഴിലെ പെരുവന്താനം, കുമളി, കൊക്കയാർ, പീരുമേട്, ഏലപ്പാറ പഞ്ചായത്തുകളിലും സമീപ ബ്ലോക്കായ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിനുമാണ് തൈകൾ സൗജന്യമായി നൽകുന്നത്. കുടുംബശ്രീ സംവിധാനത്തിലൂടെ വിതരണവും തൊഴിലുറപ്പ് പദ്ധതിയിലൂടെ തൈകളുടെ തുടർപരിപാലനവുമാണ് ഉദ്ദേശിക്കുന്നത്. അഞ്ചുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നഴ്സറിയൊരുക്കി തൈകൾ ഉൽപാദിപ്പിച്ചത്. ഇതിലൂടെ 941 അവിദഗ്ധ തൊഴിൽദിനങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകാനും സാധിച്ചു. സർക്കാറിെൻറ നവകേരള മിഷെൻറ ഭാഗമായി ഹരിതകേരളം പദ്ധതിയിലൂടെ ഭൂമിയെ ഹരിതാഭമാക്കുന്ന പദ്ധതി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കാൻ സാധിച്ചത് അഴുത ബ്ലോക്കിന് അഭിമാന നേട്ടമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലിസിയാമ്മ ജോസ് പറഞ്ഞു. മോഷണം നടത്തി ഭണ്ഡാരപ്പെട്ടി ഉപേക്ഷിച്ചു മൂലമറ്റം: മോഷണം നടത്തിയ ശേഷം ഭണ്ഡാരപ്പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം സെൻറ് ജോർജ് ഫൊറോന പള്ളിയുടെ നേർച്ചപ്പെട്ടിയാണ് മൂലമറ്റം തേക്കിൻകൂപ്പിൽ കുത്തിത്തുറന്ന ശേഷം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് ഭണ്ഡാരപ്പെട്ടി മോഷണം പോയത്. ഞായറാഴ്ച പള്ളി തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മൂവായിരത്തിൽപരം രൂപ പെട്ടിയിൽ ഉണ്ടാകുമെന്ന് പള്ളി ഭാരവാഹികൾ പറഞ്ഞു. എസ്.െഎ സാജൻ ജോസഫിെൻറ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു. മൂലമറ്റം ടൗണിലുള്ള സി.സി ടി.വി കാമറ പരിശോധിച്ചാൽ മോഷ്ടാക്കളെ പിടികൂടാനാകുമെന്ന് നാട്ടുകാർ പറഞ്ഞു. 36 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ ചെറുതോണി: ബൈക്കിൽ വിൽപനക്കായി കൊണ്ടുപോയ 36 ലിറ്റർ വിദേശമദ്യം മുരിക്കാശ്ശേരി പൊലീസ് പിടികൂടി. ചേലച്ചുവട് കത്തിപ്പാറത്തടം സ്വദേശി മേട്ടുംപുറത്ത് ഷിബുവിനെ (46) അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചക്ക് മുരിക്കാശ്ശേരി സ്കൂൾ ജങ്ഷനിൽ വെച്ചാണ് ഇയാൾ പിടിയിലായത്. അരലിറ്റർ വീതമുള്ള കുപ്പികൾ ചാക്കിലാക്കി ബൈക്കിൽ കെട്ടിവെച്ചിരിക്കുകയായിരുന്നു. മുരിക്കാശ്ശേരി എസ്.െഎ ടി.ആർ. ഹരിദാസ്, എ.എസ്.െഎ സി.കെ. മോഹനൻ, സി.പി.ഒ റിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.