അടിമാലി: റേഷൻ വ്യാപാരം സുഗമവും സുതാര്യവുമാക്കാൻ സർക്കാർ നടപ്പാക്കിയ ഇ-പോസ് മെഷീൻ പദ്ധതി ജനങ്ങളിൽ ആശങ്കയുണർത്തുന്നു. കാർഡ് ഉടമകൾക്ക് അർഹതപ്പെട്ട ഭക്ഷ്യവസ്തുക്കൾ കിട്ടാതെ വരുന്നതാണ് കാരണം. ദേവികുളം താലൂക്കിൽ സബ്സിഡി (നീല) കാർഡുകളിൽ ഭൂരിഭാഗം പേർക്കും മേയിലെ റേഷൻ ധാന്യങ്ങൾ ലഭിച്ചില്ല. ഏപ്രിലിൽ സർക്കാർ നൽകിയിരുന്ന ധാന്യങ്ങളുടെ ലിസ്റ്റ് മേയിൽ ഇല്ലാതെ വന്നതാണ് കാരണം. രണ്ടുരൂപ നിരക്കിൽ ഒരാൾക്ക് രണ്ടു കിലോ അരിയും ഗോതമ്പും ആട്ടയും കുടുംബത്തിന് അര ലിറ്റർ മണ്ണെണ്ണയുമാണ് നൽകുന്നത്. മേയിൽ ഭൂരിഭാഗം നീല റേഷൻ കാർഡ് ഉടമകൾക്കും അരി ഉൾപ്പെടെ ഒന്നും ലഭിച്ചിട്ടില്ല. ഇത് റേഷൻകട നടത്തിപ്പുകാരും കാർഡ് ഉടമകളും തമ്മിൽ വാക്കേറ്റത്തിനും കൈയാങ്കളിക്കും ഇടയാക്കി. കാർഡ് ഉടമ കാർഡ് നമ്പർ നൽകി ഇ-പോസ് മെഷീനിൽ വിരൽ അമർത്തുേമ്പാൾ ആ മാസത്തെ റേഷൻ വിഹിതം ഡിസ്പ്ലേയിൽ തെളിയുകയും ബിൽ അടച്ച് വാങ്ങുകയും ചെയ്യും. എന്നാൽ, മെഷീനിൽ വിഹിതം തെളിഞ്ഞില്ലെങ്കിൽ നിരാശരായി മടങ്ങണം. ഇത്തരം പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതർക്കും നിശ്ചയമില്ല. വെള്ള, ചുവപ്പ് കാർഡുകളിലെ പ്രശ്നം രണ്ടു ദിവസത്തിനുശേഷം ശരിയായെങ്കിലും പലയിടത്തും നീല കാർഡുകളിലെ പ്രശ്നം തുടരുകയാണ്. സർവറിൽ ഉണ്ടായ തകരാറാണ് ഇതെന്നും മേയിെല റേഷൻ ജൂലൈ അഞ്ചുവരെ നൽകുമെന്നും സിവിൽ സപ്ലൈസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റേഷൻ കടകളിലെ അഴിമതിയും മറിച്ചുവിൽപനയും തടയാനും അർഹതപ്പെട്ടവർക്ക് കൃത്യമായി റേഷൻ ലഭിക്കാനും സർക്കാർ നടപ്പാക്കിയ സംവിധാനമാണ് ഇ-പോസ് മെഷീൻ പദ്ധതി. എന്നാൽ, പുതിയ സംവിധാനം മൂലം കിടപ്പുരോഗികൾക്ക് റേഷൻ വാങ്ങാൻ പറ്റുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നു. വിരലടയാളം പതിപ്പിച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റാൻ വരിനിൽക്കേണ്ട അവസ്ഥയുമുണ്ട്. റേഷൻ സാധനങ്ങളുടെ തൂക്കത്തിലും കുറവുണ്ടെന്ന് പരാതിപ്പെടുന്നു. ഹൈറേഞ്ച് കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ഇടപാട് അടിമാലി: ഹൈറേഞ്ച് കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി വിവരം. മയക്കുമരുന്ന് എത്തിക്കുന്നത് തമിഴ്നാട്ടിൽനിന്ന്. ലക്ഷങ്ങൾ വിലമതിക്കുന്ന 12 കിലോ കഞ്ചാവുമായി ശനിയാഴ്ച രാത്രി വെള്ളത്തൂവൽ പൊലീസിെൻറ പിടിയിലായ രണ്ടുപേരിൽനിന്ന് ലഭിക്കുന്ന വിവരം ഞെട്ടിക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. സ്കൂൾ-കോളജ് വിദ്യാർഥികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വൻ റാക്കറ്റിെൻറ കണ്ണികളാണ് പിടിയിലായത്. തമിഴ്നാട്ടിലെ ചില കേന്ദ്രങ്ങളിൽനിന്ന് വൻതോതിലാണ് കഞ്ചാവ്, ബ്രൗൺഷുഗർ, ചരസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ ജില്ലയിലെത്തുന്നത്. രാജാക്കാട്, കൊന്നത്തടി, മുരിക്കാശ്ശേരി, പാറത്തോട്, പണിക്കൻകുടി, നെടുങ്കണ്ടം, അടിമാലി, ഇരുമ്പുപാലം, ശാന്തൻപാറ, പൂപ്പാറ മുതലായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ സംഘങ്ങളാണ് ഇതിനു പിന്നിൽ. വലിയ വാഹനങ്ങളിലെ ലഹരികടത്ത് പ്രതിസന്ധിയുണ്ടാക്കിയതോടെ ബൈക്കുകളും സ്കൂട്ടറുകളുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വിദ്യാർഥികളാണ് പ്രധാന കടത്തുകാർ. ലഹരി വസ്തുക്കളും ആഡംബര ബൈക്കുകളും ലഭിക്കുന്നതിനാൽ കൗമാരക്കാരടക്കം രംഗത്തുണ്ട്. കഞ്ചാവ് മാഫിയക്ക് പുറമെ ചാരായ നിർമാണ മാഫിയകളും ഹൈറേഞ്ചിൽ വ്യാപകമാണ്. മാങ്കുളം, കൊന്നത്തടി, മറയൂർ, കാന്തല്ലൂർ, മൂന്നാർ പഞ്ചായത്തുകളിലെ ചില അവികസിത മേഖലയിൽ കുടിൽ വ്യവസായംപോലെ ചാരായം വാറ്റുന്നതായാണ് വിവരം. ചാരായത്തിൽ നിറം ചേർത്ത് വ്യാജ വിദേശമദ്യം ഉണ്ടാക്കുന്ന സംഘങ്ങളും നിരവധി. സംസ്ഥാനത്ത് അടുത്തിടെ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയായ രണ്ട് സംഭവം ഉണ്ടായതോടെ വാഹന പരിശോധന ഉൾപ്പെടെ പൊലീസും എക്സൈസ് വകുപ്പും നിർത്തിവെച്ചിരിക്കുകയാണ്. ഈ അവസരം മുതലാക്കുന്ന ലഹരി മാഫിയ കേരളത്തിൽ ലഹരി ഒഴുക്കുന്നു. സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ലഹരി എത്തുന്നത് തമിഴ്നാട്ടിൽനിന്നാണ്. കർണാടകയിൽ ഉൽപാദിപ്പിക്കുന്ന കഞ്ചാവ് ഉൾപ്പെടെയുള്ളവ ഇടുക്കിയിലെത്തിച്ച് വിൽപന നടത്തിയാൽ ഗുണനിലവാരത്തിൽ പേരുള്ള ഇടുക്കിയുടെ മറവിൽ ലാഭം കൂടുമെന്നതാണ് ഇവിടേക്ക് ലഹരി മാഫിയ കൂടുതലെത്താൻ കാരണം. ജില്ലയിലെ അവികസിത മേഖലകളിൽ ചെറിയ കഞ്ചാവ് തോട്ടങ്ങൾ വ്യാപകമായി ഉണ്ടെന്നും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.