അടിമാലി: സംസ്ഥാനത്ത് പൊലീസിെൻറ കിരാതവാഴ്ചയാണെന്നാരോപിച്ച് യൂത്ത് ലീഗിെൻറ നേതൃത്വത്തില്‍ അടിമാലി പൊലീസ് സ്‌റ്റേഷന് മുന്നില്‍ . യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. സിയാദ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിെൻറ ഭാഗമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അടിമാലി പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. പ്രവര്‍ത്തകരെ സ്‌റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നേതാക്കളായ ഹനീഫ, അനസ് ഇബ്രാഹിം, മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു. മഴക്കാലം; മറയൂരിലെ താൽക്കാലിക വാച്ചർമാർക്ക് ദുരിതം മറയൂർ: മഴക്കാലം തുടങ്ങിയതോടെ രാത്രി സൗകര്യമില്ലാത്ത ഷെഡുകളിൽ താൽക്കാലിക വാച്ചർമാർക്ക് ദുരിതം. കോടിക്കണക്കിന് രൂപയുടെ ചന്ദനസമ്പത്ത് സംരക്ഷിക്കാൻ നിയോഗിച്ചിരിക്കുന്ന താൽക്കാലിക വാച്ചർമാരാണ് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വലയുന്നത്. രാത്രി കാവലിനിരിക്കുന്ന ഷെഡുകൾ ഭാഗികമായി മാത്രമാണ് ഷീറ്റിട്ടിരിക്കുന്നത്. ഭൂരിഭാഗം ഷെഡുകളും ഓലയിൽ മേഞ്ഞതും പൊളിഞ്ഞതുമാണ്. കോടികൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ സംരക്ഷിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതും കൂടുതൽ ജോലിചെയ്യേണ്ടി വരുന്നതും വാച്ചർമാരാണ്. വന്യമൃഗങ്ങളും ഇഴജന്തുക്കളുമുള്ള കാട്ടിൽ ഏക ആശ്രയം കൈയിലുള്ള വടി മാത്രമാണ്. കൊടും മഴയിലും കാറ്റിലും ആശ്രയിക്കാൻ ഒന്നുമില്ല. മോഷ്ടാക്കൾ കടക്കാൻ സാധ്യതയുള്ളതിനാൽ പ്രതികൂല കാലവസ്ഥയിലാണ് ഏറ്റവും ജാഗരൂകരാവേണ്ടത്. കാന്തല്ലൂർ േറഞ്ചിലെ കാരയൂർ, വണ്ണാന്തുര റിസർവുകളിൽ കാട്ടാനയെയും കാട്ടുകള്ളന്മാരെയും ഒരേപോലെ നേരിടേണ്ടി വരുന്ന സന്ദർഭങ്ങൾ നിരവധിയാണ്. നിലവിലെ ഷെഡുകളുടെ പുനർനിർമാണത്തിന് ഓല ഇറക്കിയിട്ടുണ്ടെന്നും ഘട്ടം ഘട്ടമായി ഷെഡുകൾ നവീകരിക്കുമെന്നും മറയൂർ റേഞ്ച് ഓഫിസർ ജോബ് നരിയാപ്പറമ്പിൽ പറഞ്ഞു. ഐ.എച്ച്.ആർ.ഡി കോളജ് അടുത്ത മാസം മുതൽ സ്വന്തം കെട്ടിടത്തിൽ മുട്ടം: 17 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തൊടുപുഴ ഒളമറ്റത്തെ ഐ.എച്ച്.ആർ.ഡി കോളജ് അടുത്ത മാസം മുതൽ മുട്ടത്തെ പുതിയ കെട്ടിടത്തിലേക്ക് മാറും. തൊടുപുഴ മാരിക്കലുങ്കിൽ 2000ലാണ് ബിരുദ ബിരുദാനന്തര കോഴ്‌സുകളുമായി ഐ.എച്ച്.ആർ.ഡി കോളജ് ആരംഭിച്ചത്. മുട്ടത്ത് ഐ.എച്ച്.ആർ.ഡിക്ക് സ്വന്തമായി എട്ട് ഏക്കർ സ്ഥലവും അതിൽ മൂന്ന് ഏക്കർ സ്ഥലത്ത് സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. ബാക്കി അഞ്ച് ഏക്കർ സ്ഥലം മാരിക്കലുങ്കിലെ കോളജിന് വേണ്ടി മാറ്റിെവച്ചിരിക്കുന്നതാണ്. കോളജിനായി 2.69 കോടി രൂപ ചെലവിൽ കെട്ടിടം പണിതിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം നേരേത്ത പണി നിലച്ചിരുന്നു. നിരവധി തവണ എം.എൽ.എ, എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവരോട് അഭ്യർഥന നടത്തിയെങ്കിലും തുക അനുവദിച്ചില്ലെന്ന് അധികൃതർ പറയുന്നു. ഐ.എച്ച്.ആർ.ഡിയുടെ സ്വന്തം ഫണ്ടിൽനിന്ന് പണം കണ്ടെത്തി നിർമാണം പൂർത്തിയാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.