കോട്ടയം: പ്രതിവർഷം വൃക്ഷെത്തെകൾ നട്ടുപിടിക്കാന്‍ കൃഷി വകുപ്പും സാമൂഹിക വനവത്കരണ വിഭാഗവും ചെലവഴിക്കുന്നത് 10 കോടിയിലേറെ. പാലാ പുലിയന്നൂര്‍ നടയ്ക്കല്‍ എന്‍.എസ്. അലക്‌സാണ്ടറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൃഷി വകുപ്പ് 2001 മുതല്‍ വിവിധ നഴ്‌സറികള്‍ വഴി ഉല്‍പാദിപ്പിച്ച് വിതരണം നടത്തിയത് 1,48,39,110 തൈകളാണ്. വൃക്ഷെത്തെകൾ ഉല്‍പാദിപ്പിക്കാന്‍ ഫാമുകള്‍ക്ക് നല്‍കിയത് 22.09 കോടിയാണ്. സാമൂഹിക വനവത്കരണ വിഭാഗം ഏഴു വര്‍ഷത്തിനുള്ളില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യാനും നട്ടുപിടിപ്പിക്കാനും അനുവദിച്ചത് 60.66 കോടിയാണ്. എന്നാൽ, കോടികൾ മുടക്കിയ തൈകൾ എവിടെയെല്ലാം നട്ടുവെന്നോ എത്രയെണ്ണം പരിപാലിക്കപ്പെടുന്നുണ്ടെന്നോയുള്ള ചോദ്യങ്ങൾക്ക് വകുപ്പുകളിൽനിന്ന് മറുപടിയില്ല. വകുപ്പുകൾ ചേർന്ന് ഉൽപാദിപ്പിച്ച തൈകൾ യഥാസമയം നട്ടുവളർത്തിയിരുന്നെങ്കിൽ കേരളം വനമായി തീരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുമായിരുന്നു. സാമൂഹിക വനവത്കരണ വിഭാഗം 2016-17 സാമ്പത്തിക വര്‍ഷം കൊല്ലം, എറണാകുളം, കോഴിക്കോട് ഡിവിഷനുകളിലായി ചെലവഴിച്ചത് 13.5 കോടിയാണ്. 2017ൽ ചെലവഴിച്ചത് 9.74 കോടിയും. കൃഷി വകുപ്പ് 2001 മുതല്‍ ഈ വര്‍ഷംവരെ ഉല്‍പാദിപ്പിച്ച 1.48 കോടി തൈകൾക്ക് ചെലവ് 22.09 കോടിയാണ്. ഓരോ വര്‍ഷവും ശരാശരി വിതരണം ചെയ്യുന്നത് 10 ലക്ഷത്തിലേറെ തൈകളാണ്. തൊഴിലാളികളുടെ കൂലി ഉള്‍പ്പെടെ ചെലവുകൾ കുറവായിരുന്ന 2001-02 കാലയളവയില്‍ കൃഷി വകുപ്പ് 8.27 ലക്ഷം തൈകള്‍ക്കായി ചെലവഴിച്ചത് 1.62 കോടിയാണ്. ചെലവുകൾ കൂടിയ 2013 -14 കാലയളവില്‍ 10.94 ലക്ഷം തൈകള്‍ക്കായി ചെലവഴിച്ചത് 71 ലക്ഷം മാത്രമാണെന്നും വിവരാവകാശരേഖ പറയുന്നു. തൊട്ടടുത്തവര്‍ഷം 5.35 ലക്ഷം തൈകള്‍ക്കായി ചെലവിട്ടത് 87.78 ലക്ഷമാണെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു. ഓരോ പരിസ്ഥിതിദിനത്തിലും ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ നടാൻ കാണിക്കുന്ന ജാഗ്രത ഇവ പരിപാലിക്കുന്നതിന് കാണിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. സംസ്ഥാന സർക്കാറിെൻറ 2018-19 വർഷത്തിലെ ബജറ്റിൽ മൂന്നുകോടി വൃക്ഷത്തൈകൾ നടുമെന്നായിരുന്നു പ്രഖ്യാപനം. ഇതിെൻറ ഭാഗമായി ഇൗവർഷം മാത്രം 15 കോടിയാണ് ചെലവഴിക്കുന്നത്. ഹരിതകേരളം പദ്ധതിക്കാവശ്യമായ തൈകൾ സാമൂഹിക വനവത്കരണ വിഭാഗത്തിെൻറ നഴ്സറിയിലാണ് വളർത്തിയെടുക്കുന്നത്. ഇത്തവണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സൗജന്യമായും ഇതരസംഘടനകൾക്ക് സഹായനിരക്കിലുമാണ് വൃക്ഷത്തൈകൾ നൽകുന്നത്. സംസ്ഥാന സർക്കാറിെൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സ്കൂളുകൾ വഴി 42ലക്ഷം ൈതകളാണ് വിതരണം ചെയ്യുന്നത്. ഇതിനൊപ്പം പ്ലസ് ടുതലംവരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും കൃഷി വകുപ്പ് ഒാരോ പാക്കറ്റ് വിത്തും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.