വൈറൽപനി പിടിമുറുക്കുന്നു; മറ്റ്​ രോഗങ്ങളും

കോട്ടയം: കനത്തമഴയിലും വൈറൽപനി ജില്ലയിൽ പിടിമുറുക്കുന്നു. ദിവസവും ആശുപത്രികളില്‍ എത്തുന്ന പനിബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായി വര്‍ധനയുണ്ട്. ഒരുമാസം മുമ്പുള്ളതിനെക്കാൾ ഇരട്ടിയിലധികം പേരാണ് സർക്കാർ ആശുപത്രിയിൽ ചികിത്സതേടുന്നത്. മഴ ശക്തമായതോടെ പനിബാധിതരുടെ എണ്ണം വീണ്ടും കൂടുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പി​െൻറ കണക്കുപ്രകാരം ഞായറാഴ്ച പനിബാധിച്ച് ജില്ലയിൽ ചികിത്സതേടിയത് 400 പേരാണ്. കഴിഞ്ഞയാഴ്ച മാത്രം ചികിത്സ തേടിയത് 2082 പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾകൂടി കൂട്ടിയാൽ ചികിത്സതേടിയവരുടെ എണ്ണം മൂന്നിരട്ടിയാകും. ജില്ലയിലെ 89 ആരോഗ്യ സ്ഥാപനങ്ങളില്‍നിന്നാണ് ആരോഗ്യവകുപ്പ് കണക്ക് ശേഖരിക്കുന്നത്. മിക്ക ദിവസങ്ങളിലും 20ലധികം സ്ഥാപനങ്ങള്‍ കൃത്യമായി കണക്കുനൽകാറില്ല. ഇക്കാര്യത്തിൽ സ്വകാര്യ മേഖലയില്‍നിന്നുള്ള സഹകരണം കിട്ടാറില്ല. ഇതുവരെ 28,980 േപർ പനി ബാധിച്ച് ചികിത്സതേടിയെന്നാണ് കണക്ക്. ഇതുവരെ ഡെങ്കിപ്പനി -41, മലേറിയ -12, മഞ്ഞപ്പിത്തം -56, വയറിളക്കം -4915 എന്നിങ്ങനെയാണ് മറ്റ് രോഗങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡെങ്കിപ്പനിയുടെ കാര്യത്തിലും ആരോഗ്യവകുപ്പി​െൻറ കണക്ക് അപൂര്‍ണമാണെന്ന് ആക്ഷേപമുണ്ട്. പള്ളിക്കത്തോട്, പനച്ചിക്കാട് പഞ്ചായത്തുകളിലും കോട്ടയം നഗരസഭ മേഖലയിലും വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്നിട്ടും ആരോഗ്യവകുപ്പ് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്ന് പരാതിയുണ്ട്. ജില്ല ആശുപത്രിയിൽ 'പനി വാർഡ്' അടഞ്ഞിട്ട് ഒരുവർഷം കോട്ടയം: ജനറൽ ആശുപത്രിയിലെ പനി വാ‌‌ർഡ് അടഞ്ഞിട്ട് ഒരു വർഷം. അറ്റകുറ്റപ്പണിക്കായി അടച്ച മൂന്നാം വാർഡാണ് അടിസ്ഥാന സൗകര്യമില്ലാതെ കിതക്കുന്നത്. മേൽക്കൂരയും ടൈലും പൊട്ടിത്തകർന്ന് കിടക്കുകയാണ്. പനിയും പകർച്ചവ്യാധികളും വ്യാപിക്കുേമ്പാൾ രോഗികൾക്ക് ആശ്രയം ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗമാണ്. കഴിഞ്ഞ വ‌‌ർഷം ജൂണിലാണ് അറ്റകുറ്റപ്പണിക്കായി അടച്ചുപൂട്ടിയത്. മൂന്നാം വാ‌ർഡി​െൻറ മേൽക്കൂര തകർന്ന്, മഴവെള്ളം അകത്തേക്കു വീണുതുടങ്ങിയതോടെ വാ‌‌ർഡ് അടച്ചുപൂട്ടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇതേതുടർന്ന് രോഗികളെ വനിതകളുടെ വാ‌ർഡി​െൻറ ഒരു വശം മറച്ചുകെട്ടി അവിടേക്ക് മാറ്റി. ഈ വാ‌‌ർഡി​െൻറ അറ്റകുറ്റപ്പണിക്കായി ഒരു കോടി വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതി​െൻറ മേൽക്കൂരയിലെ റൂഫിങ് മാറുന്നതിന് 35 ലക്ഷമാണ് ആവശ്യം. നഗരസഭ ഈ തുക കണ്ടെത്തി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, തുക കൈമാറാത്തതാണ് നിർമാണം വൈകുന്നത്. ഇതിനിടെ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ മൂന്നാം വാ‌ർഡിനോട് ചേർന്നുള്ള ഭാഗത്ത് ഐ.സി.യുവും ഐസൊലേഷൻ വാർഡും നിർമിക്കുന്നുണ്ട്. ആശുപത്രി വികസന ഫണ്ടിൽനിന്ന് തുക കണ്ടെത്തിയാണ് ഈ വാ‌ർഡുകൾ നിർമിക്കുന്നത്. നഗരസഭയുടെയും ആശുപത്രിയുടെയും ഫണ്ട് ഉപയോഗിച്ച് നവീകരണം എത്രയും വേഗം പൂർത്തിയാക്കി തുറന്നുെകാടുക്കുമെന്ന് സൂപ്രണ്ട് ആ‌ർ. ബിന്ദുകുമാരി അറിയിച്ചു. ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം ഇന്ന് ചങ്ങനാശ്ശേരി: ജമാഅത്തെ ഇസ്ലാമി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇഫ്താർസംഗമം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി മസ്ജിദ് ഹുദ ഇമാം മുഹമ്മദ് അസ്ലം റമദാൻ സന്ദേശം നൽകും. ജമാഅത്തെ ഇസ്ലാമി ചങ്ങനാശ്ശേരി ഏരിയ പ്രസിഡൻറ് പി.എ. നൗഷാദ് അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.