വ്യാജ പാസ്പോർട്ടുമായി ഇടുക്കി സ്വദേശി ബംഗളൂരു എയർപോർട്ടിൽ പിടിയിൽ

വ്യാജ പാസ്പോർട്ടുമായി ഇടുക്കി സ്വദേശി ബംഗളൂരു എയർപോർട്ടിൽ പിടിയിൽ ബംഗളൂരു: കുവൈത്തിൽനിന്നും വ്യാജ പാസ്പോർട്ടുമായി ബംഗളൂരു വിമാനത്താവളത്തിലെത്തിയ മലയാളിയെ എമിഗ്രേഷൻ അധികൃതർ പിടികൂടി. ഇടുക്കി പടമുഖം സ്വദേശിയായ സണ്ണി മാത്യു (53) ആണ് കെംപഗൗഡ ഇൻറർനാഷനൽ എയർപോർട്ടിൽ പിടിയിലായത്. തൊഴിലുടമയുടെ പീഡനത്തെ തുടർന്ന് നാട്ടിലേക്ക് രക്ഷപ്പെടാനായി സുഹൃത്തുക്കളിൽനിന്നും മറ്റൊരാളുടെ പേരിലുള്ള പാസ്പോർട്ട് ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. ഒറിജനൽ പാസ്പോർട്ട് തൊഴിലുടമ പിടിച്ചുവെച്ചിരിക്കുകയാണെന്നും നാട്ടിലേക്ക് പോകുന്നതിനായി സുഹൃത്തുക്കളിൽനിന്നും ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിച്ച് അതിൽ ത‍​െൻറ ഫോട്ടോ പതിപ്പിക്കുകയായിരുന്നുവെന്ന് സണ്ണി എമിഗ്രേഷൻ അധികൃതരോട് പറഞ്ഞു. 2002 മുതൽ കുവൈത്തിൽ ഡ്രൈവറായി ജോലിചെയ്യുന്ന സണ്ണി 2017ൽ പാസ്പോർട്ട് പുതുക്കാനായി നാട്ടിലേക്ക് വന്നിരുന്നു. പിന്നീട് മടങ്ങിപ്പോയശേഷമാണ് ശമ്പളം പോലും തരാതെ തൊഴിലുടമ പീഡിപ്പിക്കാൻ തുടങ്ങിയതെന്നാണ് സണ്ണിയുടെ മൊഴി. നാട്ടിലേക്ക് വരാനുള്ള പാസ്പോർട്ടും പണവും സുഹൃത്തുക്കളാണ് നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.