നെടുമ്പാശ്ശേരി: നിപ വൈറസ് ബാധയെത്തുടർന്ന് കേരളത്തിൽനിന്നുള്ള പഴം-പച്ചക്കറി ഇറക്കുമതിക്ക് പ്രമുഖ ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയതോടെ കയറ്റുമതിക്കാർ പ്രതിസന്ധിയിൽ. യു.എ.ഇയും ബഹ്റൈനും കുവൈത്തും കേരളത്തിൽനിന്നുള്ള പഴം-പച്ചക്കറി ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്. കേരളത്തിലെ നിപ്പോ വൈറസ് ബാധ സംബന്ധിച്ച ലോകാരോഗ്യ സംഘടന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ രാജ്യങ്ങളുടെ നടപടി. ഇപ്പോൾ സൗദി, ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കേരളത്തിൽനിന്ന് പഴങ്ങളും പച്ചക്കറികളും അയക്കാനാകുന്നുള്ളൂ. ഇതുവരെ 840 ടൺ പഴം-പച്ചക്കറിയാണ് കയറ്റുമതി െചയ്യാനാകാതായത്. ടണ്ണിന് 1750 അമേരിക്കൻ ഡോളറാണ് പഴം-പച്ചക്കറി കയറ്റുമതിയിലൂടെ ലഭിക്കുന്ന ശരാശരി വരുമാനം. കൊച്ചിയിൽനിന്ന് ദിേനന ശരാശരി 125 ടൺ അയച്ചിരുന്നത് േമയ് 27 മുതൽ 85 ടൺ ആയി കുറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ദിേനന ശരാശരി 80 ടൺ അയച്ചിരുന്നത് 30 ടൺ വരെയായി കുറഞ്ഞിട്ടുണ്ട്. സാധാരണ റമദാനിൽ 80 ശതമാനം വരെ കൂടുതൽ പഴങ്ങൾ കയറ്റുമതി ചെയ്തിരുന്നതുകൂടി കണക്കിലെടുക്കുമ്പോൾ നഷ്ടം ഇതിലും വലുതാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.