കാർ കലുങ്കിലും വൈദ്യുതിത്തൂണിലും ഇടിച്ച്​ കത്തി രണ്ട്​ വിദ്യാർഥികൾ മരിച്ചു

ശ്രീകണ്ഠപുരം (കണ്ണൂർ): പയ്യാവൂർ - ചന്ദനക്കാംപാറ റോഡിൽ ചതുരംപുഴയിൽ നിയന്ത്രണംവിട്ട കാർ കലുങ്കി​െൻറ ഭിത്തിയിലും വൈദ്യുതിത്തൂണിലും ഇടിച്ച് കത്തി രണ്ട് യുവാക്കൾ മരിച്ചു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ചന്ദനക്കാംപാറ സ്വദേശികളായ വെട്ടത്ത് ജോണി - റജീന ദമ്പതികളുടെ മകൻ റിജുൽ ജോണി (19), കുരുവിലങ്ങാട്ട് ജോയി - ജാൻസി ദമ്പതികളുടെ മകൻ അനൂപ് ജോയി (19) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന മച്ചികാട്ട് തോമസി​െൻറ മകൻ അഖിൽ (19), മുൻ സീറ്റിലുണ്ടായിരുന്ന വരമ്പകത്ത് സാജുവി​െൻറ മകൻ സിൽജോ (19) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. അഖിൽ പരിയാരം മെഡിക്കൽ കോളജിലും സിൽജോ മംഗളൂരു തേജസ്വിനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. നാട്ടുകാരായ നാലുപേരും സുഹൃത്തുക്കളാണ്. ഞായറാഴ്ച രാവിലെ 7.40നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയത്തിൽനിന്ന് കുർബാന കഴിഞ്ഞ് പയ്യാവൂർ ഭാഗത്തേക്ക് ഇറച്ചിവാങ്ങാൻ പോകവെ ചതുരംപുഴയിൽ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കലുങ്കി​െൻറ സംരക്ഷണഭിത്തിയിലും വൈദ്യുതിത്തൂണിലും ഇടിച്ച് സമീപത്തെ വീട്ടുമതിലിനോട് ചേർന്ന് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിലൈൻ പൊട്ടി കാറി​െൻറ മുകളിൽ പതിച്ചു. രണ്ടായി പിളർന്ന കാറിന് തീപിടിച്ച് പിൻസീറ്റ് ഭാഗം തോട്ടിലേക്ക് പതിച്ച് വൻ ശബ്ദത്തോടെ കത്തിയമരുകയായിരുന്നു. കത്തിക്കരിഞ്ഞ അനൂപി​െൻറ മൃതശരീരം ഇരിട്ടിയിൽനിന്ന് വന്ന അഗ്നിശമനസേനയും പയ്യാവൂർ പൊലീസും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ പിൻസീറ്റിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ റിജുൽ ജോണി തൽക്ഷണം മരിച്ചു. റിജുൽ രാമപുരം മാർ ആഗസ്തീനോസ് കോളജിൽ രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: റിജോ, മരിയ. അനൂപ് ബംഗളൂരു ക്രിസ്തുജയന്തി കോളജിൽ രണ്ടാംവർഷ ബി.കോം വിദ്യാർഥിയാണ്. സഹോദരങ്ങൾ: അഭിലാഷ്, ആകർഷ്. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച ഇരുവരുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയസെമിത്തേരിയിൽ സംസ്‌കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.