കോട്ടയം: കെവിന്‍ വധക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകില്ലെന്ന് അന്വേഷണ സംഘത്തലവന്‍ ഐ.ജി വിജയ് സാഖറെ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാരുടെ ഭാഗത്തുനിന്ന് കൃത്യവിലോപം മാത്രമാണുണ്ടായത്. കൊലപാതകത്തിലും ഗൂഢാലോചനയിലും െപാലീസുകാർക്ക് പങ്കില്ലെന്നും അേദ്ദഹം പറഞ്ഞു. കെവിെൻറ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് കെവിെൻറ കുടുംബം നേരേത്ത ആരോപിച്ചിരുന്നു. മാത്രമല്ല, പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എ.എസ്.ഐ ടി.എം. ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇവര്‍ കുറ്റകൃത്യം നടത്തിയെന്നതിനുള്ള തെളിവും മറ്റുരേഖകളും കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. മദ്യപിച്ച് വാഹനം ഓടിച്ചവരിൽനിന്ന് കൈക്കൂലി ആവശ്യപ്പെടുകയും 2000 രൂപ വാങ്ങുകയും ചെയ്തതാണ് ഇവർക്കെതിരെയുള്ള കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.