കോട്ടയം: എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എയ്ഡഡ് കോളജുകളിൽ മാനദണ്ഡം ലംഘിച്ചുള്ള അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകേണ്ടെന്ന് എം.ജി സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. സർവകലാശാല സ്റ്റാറ്റ്യൂട്ടിലെ ഓപൺ മെറിറ്റിലെയും കമ്യൂണിറ്റി മെറിറ്റിലെയും ഒഴിവുകൾ ഓരോന്നും പ്രത്യേകം കാണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണം, ഇതു സംബന്ധിച്ച് വിശദ പത്രപ്പരസ്യം നൽകണം, ഓപൺ, കമ്യൂണിറ്റി ഒഴിവുകൾ തമ്മിൽ മാറ്റം വരുത്താൻ പാടില്ല തുടങ്ങിയ വ്യവസ്ഥകൾ ലംഘിച്ച് നിയമനങ്ങൾ നടക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.