സ​ാഹോദര്യത്തി​െൻറ ഒത്തുചേരലായി ജമാഅത്തെ ഇസ്​ലാമി ഇഫ്​താർ സംഗമം

കോട്ടയം: സ്നേഹത്തി​െൻറയും സാഹോദര്യത്തി​െൻറയും ഒത്തുചേരലായി ജമാഅത്തെ ഇസ്ലാമി ഇഫ്താർ സംഗമം. കോട്ടയം െഎശ്യര്യ െറസിഡൻസിയിൽ ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താറിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യവും ശ്രദ്ധേയമായി. പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും സമൂഹം ഒന്നായി മാറണമെന്ന് ഉദ്ഘാടനം നിർവഹിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ദുരഭിമാനക്കൊലയിലൂടെ കേരളം അപരിഷ്കൃത സമൂഹത്തി​െൻറ തലസ്ഥാനമായി മാറി. പ്രണയവിവാഹത്തി​െൻറ പേരിൽ ഒരുതെറ്റും ചെയ്യാത്ത യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്നത് മനഃസാക്ഷിക്ക് വേദനയുണ്ടാക്കുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്തതാണ് പ്രശ്നം. റമദാൻ വ്രതത്തിലൂടെ മനുഷ്യന് ഹൃദയാലുവായി മാറാൻ കഴിയും. മനസ്സിനെ ശുദ്ധീകരിക്കാൻ പരസ്പര സംവാദവും ബന്ധങ്ങളും നിലനിർത്തണമെന്നും അേദ്ദഹം പറഞ്ഞു. നോമ്പിലൂടെ വിശ്വാസികൾ നേടുന്ന വിശുദ്ധി സമൂഹത്തി​െൻറ താങ്ങും തണലുമായി മാറണമെന്ന് റമദാൻ സന്ദേശം നൽകിയ സോളിഡാരിറ്റി പ്രവർത്തകസമിതി അംഗം മുഹമ്മദ് അസ്ലം പറഞ്ഞു. സൂക്ഷ്മതയുള്ള മനുഷ്യരായി മാറാനാണ് വ്രതം നിശ്ചയിച്ചിരിക്കുന്നത്. മനുഷ്യത്വം നഷ്ടപ്പെട്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഹൃദയവിശുദ്ധിയിലൂടെ ദൈവികമൂല്യമുള്ള സമൂഹമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എ.എം. അബ്ദുൽസമദ് അധ്യക്ഷത വഹിച്ചു. ഡോ. എൻ. ജയരാജ് എം.എൽ.എ, കോട്ടയം നഗരസഭ അധ്യക്ഷ ഡോ. പി.ആർ. സോന, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.ബി. ബിനു, സി.പി.െഎ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായിൽ, കോട്ടയം സേട്ട് ജുമാമസ്ജിദ് ഇമാം സാദിഖ് മന്നാനി, വ്യാപാര വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി എ.എം.എ. ഖാദർ, നവജീവൻ മാനേജിങ് ട്രസ്റ്റി പി.യു. േതാമസ്, വനിത കമീഷൻ മുൻ അംഗം ഡോ. ജെ. പ്രമീളാദേവി, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് നജ്മി കരീം, ദേശീയ അധ്യാപക അവാർഡ് ജേതാവ് ആൽസമ്മ, കെ.എസ്.എഫ്.ഇ ഡയറക്ടർ ബോർഡ് അംഗം പി.കെ. ആനന്ദക്കുട്ടൻ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സണ്ണി മാത്യു, സോളിഡാരിറ്റി ജില്ല സെക്രട്ടറി കെ.എ. സമീർ, എസ്.െഎ.ഒ ജില്ല സെക്രട്ടറി അർഷദ് പി. അഷ്റഫ്, ഫ്രേറ്റണിറ്റി ദേശീയ വൈസ് പ്രസിഡൻറ് ജനമിത്ര, ഫ്രേറ്റണിറ്റി ജില്ല പ്രസിഡൻറ് പി.എസ്. ജവാദ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.