കുട്ടികളുടെ മരണം: സംശയങ്ങൾ നിറച്ച് പടുതക്കുളം

കുമളി: ആനക്കുഴിയിലെ പടുതക്കുളം രണ്ട് കുരുന്നുകളുടെ ജീവൻ കവർന്ന സംഭവത്തിൽ ദുരൂഹത. മുകൾവശംവരെ മൂടി അടച്ചുകെട്ടിയിരുന്ന പടുതക്കുളത്തിൽ എങ്ങനെ കുട്ടികൾ ഇറങ്ങിയെന്നതാണ് ആദ്യ സംശയം. താമസസ്ഥലത്തുനിന്ന് ഏറെമാറി ഒറ്റപ്പെട്ട സ്ഥലത്തുള്ള കുളത്തിലേക്ക് കുട്ടികൾ എന്തിനു പോയെന്ന ചോദ്യവും ഉയരുന്നു. ഏറെ സുരക്ഷിതമായി കുളിക്കാൻ ഇതിനു സമീപം മഴവെള്ളം നിറഞ്ഞ ഏറെ ആഴമില്ലാത്ത ചെറിയ കുളം ഉള്ളപ്പോൾ വലകെട്ടി മൂടിയിട്ടിരുന്ന പടുതക്കുളം കുട്ടികൾ തിരഞ്ഞെടുത്തതാണ് സംശയം വർധിപ്പിക്കുന്നത്. മൂടിയിരുന്ന വലയും കമ്പിയും മാറ്റി വേണം കുളത്തിലേക്ക് ചാടാൻ. കുട്ടികളുടെ വസ്ത്രം കണ്ടെത്തിയതിനു സമീപം കുളത്തി​െൻറ ഒരു ഭാഗത്തെ വലയും കമ്പിയും നീക്കിയ നിലയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വലയും കമ്പിയും പൊലീസും നാട്ടുകാരും ചേർന്ന് പിന്നീട് നീക്കിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.