പ്രകൃതി സ്​നേഹം, 24X7

പരിസ്ഥിതി ദിനത്തിൽ വൃക്ഷെത്തെ നട്ട് കൈകഴുകുന്നതോടെ അവസാനിക്കുന്നതാണ് പലരുടെയും പ്രകൃതി സ്നേഹം. എന്നാൽ, പരിസ്ഥിതിക്കായി ജീവിതം തന്നെ സമർപ്പിച്ച വ്യക്തികൾ ഏറെയാണ്. പ്രകൃതിയെ നോവിപ്പിക്കുന്നവർക്കെതിരെ ജീവിതം തന്നെ പോരാട്ടമാക്കിയവർ. മരങ്ങളുടെയും നദികളുടെയും നിലനിൽപ് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നിരന്തരം സമൂഹത്തെ ഒാർമപ്പെടുത്തുന്നവർ. പച്ചപ്പിനൊപ്പം മുഴുവൻ സമയവും നിലയുറപ്പിക്കാൻ പോരാട്ടത്തി​െൻറ വഴി തേടുന്നവർ. വീണ്ടുമൊരു പരിസ്ഥിതിദിനമെത്തുേമ്പാൾ ഇത്തരത്തിൽ പ്രകൃതിയെ ജീവിതത്തോട് ചേർത്തു നിർത്തിയ ജില്ലയിലെ ചില പച്ചമനുഷ്യരെ പരിചയപ്പെടുത്തുകയാണ് കോട്ടയം ലൈവ്. വാഴൂരിലെ നന്മമരം പൊൻകുന്നം: മരങ്ങളെ പുതുജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്നയാൾ. അതിശയോക്തി തോന്നേണ്ട. മരങ്ങളെ ജീവിതത്തിനൊപ്പം ചേർത്തുനിർത്തുന്ന കെ. ബിനു നിരവധി വൃക്ഷങ്ങളെയാണ് പച്ചപ്പിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ജീവിതത്തി​െൻറ ഭൂരിഭാഗം സമയവും പരിസ്ഥിതി പ്രവർത്തനങ്ങൾക്കും മരങ്ങളെ പരിചരിക്കുന്നതിനുമായി മാറ്റിവെക്കുന്ന കെ. ബിനു ആയുർവേദ ചികിത്സയിലൂടെയാണ് മരങ്ങൾക്ക് പുതുജീവനേകുന്നത്. അധ്യാപനത്തിെനാപ്പമാണ് ഇദ്ദേഹം പ്രകൃതിയെയും ചേർത്തുനിർത്തുന്നത്. വാഴൂർ സ്വദേശിയായ ഇദ്ദേഹം നിലവിൽ സംസ്ഥാന വനം-വന്യജീവി ബോർഡ് അംഗം കൂടിയാണ്. പരിസ്ഥിതി പ്രവർത്തനങ്ങളിലും ഇതുമായി ബന്ധപ്പെട്ട സമരഭൂമികളിലും ബിനു സജീവസാന്നിധ്യമാണ്. മനുഷ്യർക്ക് അസുഖം വന്നാൽ ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കുന്നതുപോലെ മരങ്ങളുടെ ആയുസ്സ് വർധിപ്പിക്കാൻ കഴിയുമെന്ന് ബിനു പറയുന്നു. പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായ ബിനു ചരകൻ, കണതൻ എന്നീ വൃക്ഷായുർവേദ മഹർഷിമാരുടെ ഗ്രന്ഥങ്ങളിലൂടെ ലഭിച്ച അറിവാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. തൊടുപുഴയിൽ 125ൽപരം വർഷം പഴക്കമുള്ള നെല്ലിമരത്തിന് വൃക്ഷായുർവേദപ്രകാരം ചികിത്സ നടത്തിയിരുന്നു. ഒരു വർഷത്തിനുശേഷം ഇതിനു പുതുജീവൻ ലഭിച്ചു. പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കോവിൽ പ്ലാവി​െൻറ ശിഖരങ്ങൾ മിന്നലിൽ കേട് സംഭവിച്ചേപ്പാൾ ചികിത്സിച്ചതും ബിനുവാണ്. ആറുമാസത്തിനുള്ളിൽ പ്ലാവ് പൂർവസ്ഥിതിയിലായി കായ്ഫലങ്ങൾ ഉണ്ടായി. ചിറക്കടവ് ഗവ. എൽ.പി സ്കൂളിലെ 150ൽപരം വർഷം പഴക്കമുള്ള ആഞ്ഞിലി മുത്തശ്ശിക്ക് ചീക്ക് രോഗം ബാധിച്ചപ്പോൾ ചികിത്സിച്ചതും ബിനു തന്നെ. മരം മുറിക്കുന്നതിനെതിരെയും ഇദ്ദേഹം നിരന്തരപോരാട്ടത്തിലാണ്. സുഗതകുമാരി ടീച്ചർ, കൂടങ്കുളം സമരനായകൻ എസ്.പി. ഉദയകുമാർ, മേധ പട്കർ, സി.ആർ. നീലകണ്ഠൻ, പ്രഫ. എസ്. സീതാരാമൻ എന്നിവർക്കൊപ്പം നിരവധി സമരങ്ങളിൽ പെങ്കടുത്തിട്ടുണ്ട്. കോട്ടയം ജില്ല ട്രീ അതോറിറ്റി അംഗം കൂടിയായ ബിനു ചാമംപതാൽ ഉള്ളായം എയ്ഡഡ് സ്കൂൾ അധ്യാപകനാണ്. വാഴൂർ തീർഥപാദപുരം ബിനുമന്ദിരത്തിൽ കൃഷ്ണൻ നായർ-രാധാമണിയമ്മ ദമ്പതികളുടെ മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.