ഇന്ധന വില വർധന: ധനസഹായ വിതരണവുമായി യൂത്ത് ഫ്രണ്ട് എം

ചെറുതോണി: ദിേനന വർധിക്കുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് ഉപഭോക്താക്കൾക്ക് ധനസഹായ വിതരണം നടത്തി യൂത്ത് ഫ്രണ്ട് എം ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി വേറിട്ട സമരം നടത്തി. ചെറുതോണി ബസ് സ്റ്റാൻഡിന് സമീപം പ്രത്യേക കൗണ്ടറിട്ടിരിക്കുന്ന പ്രവർത്തകർ ഇന്ധനമടിച്ച ബില്ലുമായി വരുന്ന ഓരോ ഉപഭോക്താക്കൾക്കും 10 രൂപ വീതം ധനസഹായം നൽകി. പ്രതിഷേധ സമരം യൂത്ത് ഫ്രണ്ട് എം ജില്ല പ്രസിഡൻറ് ഷിജോ തടത്തിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം ഇടുക്കി നിയോജക മണ്ഡലം പ്രസിഡൻറ് സന്തോഷ് ചെറുകുന്നേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എബി തോമസ് മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ജോസ് കുഴികണ്ടം, നിയോജക മണ്ഡലം സെക്രട്ടറി ജേക്കബ് പിണക്കാട്ട്, വാഴത്തോപ്പ് മണ്ഡലം പ്രസിഡൻറ് ടോമി കൊച്ചുകുടി, പഞ്ചായത്ത് അംഗങ്ങളായ റിൻസി സിബി, സെലിൻ വിൻസൻറ്, യൂത്ത് ഫ്രണ്ട് നേതാക്കളായ റെനി മാണി, പ്രസിഡൻറ് ബിനു ബാബു, ഷിബു കാരിക്കൂട്ടം, ഡിജോ വട്ടോത്ത്, ഉപിലാഷ് ഫ്രാൻസിസ്, സിജോ മാടവന, സുമീഷ് മലേപ്പറമ്പിൽ, ആൽബിൻ വറപോളക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ശ്രദ്ധ-2018 പരിപാടി സംഘടിപ്പിക്കുന്നു തൊടുപുഴ: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങൾ സർക്കാറി​െൻറയും പൊതുസമൂഹത്തി​െൻറയും ശ്രദ്ധയിൽകൊണ്ടുവരാൻ പരിവാർ കേരള എല്ല ജില്ലകളിലും ഒരു സ്‌കൂൾ കേന്ദ്രമാക്കി ശ്രദ്ധ-2018 പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരാവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് മുഖ്യധാര സ്‌കൂളിൽ അധ്യയനം നടത്താനാവശ്യമായ സാഹചര്യം ഒരുക്കണം. നിലവിൽ ഇത്തരക്കാർക്ക് വിദ്യാഭ്യാസ നൽകാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ പരിശീലനം സിദ്ധിച്ച അധ്യാപകരോ മുഖ്യധാര സ്‌കൂളുകളിൽ ഇല്ല. ഓരോ പഞ്ചായത്തിലും ഒരു സ്‌കൂൾ തെരഞ്ഞെടുത്ത് അവിടെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക് പ്രവേശനം നൽകണം. വിദ്യാർഥികളുടെ അധ്യയനം പ്രത്യേക ക്ലാസ്മുറിയിൽ സ്‌പെഷൽ അധ്യാപകർ തന്നെ നടത്തണം. അസംബ്ലി മറ്റ് പൊതു മീറ്റിങ്ങുകൾ, കലാകായിക വിഷയങ്ങൾ എന്നിവയിൽ മുഖ്യധാര വിദ്യാർഥികൾക്കൊപ്പം ചെയ്യുകയാണെങ്കിൽ പ്രേത്യക വിദ്യാഭ്യാസത്തി​െൻറയും സംയോജിത വിദ്യാഭ്യാസത്തി​െൻറയും ഗുണങ്ങൾ ലഭ്യമാകും. സ്‌കോളർഷിപ്പുകളിെല അപകാതകളും തുടങ്ങിയ കാര്യങ്ങളും പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ജോസ് അഗസ്റ്റിൻ, ഷിബു പറയിടം, ബി. സജിത്ത്കുമാർ ബി. എന്നിവർ പങ്കെടുത്തു. ബൈബിൾ കൺെവൻഷൻ കട്ടപ്പന: അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപാഭിഷേകം എകദിന ബൈബിൾ കൺെവൻഷൻ ശനിയാഴ്ച രാവിലെ എട്ട് മുതൽ 3.30 വരെ നടക്കും. ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ കൺെവൻഷന് നേതൃത്വം നൽകും. ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു കുമളി: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് പീരുമേട് എക്സൈസ് സർക്കിൾ ഓഫിസും വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഒാഫിസും സംയുക്തമായി കുമളി പഞ്ചായത്ത് പൊതുവേദിയിൽ 31ന് ഉച്ചക്ക് രണ്ട് മുതൽ ലഹരിവിരുദ്ധ സ്റ്റാൾ സംഘടിപ്പിച്ചു. സ്റ്റാളി​െൻറ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹൈദ്രോസ് മീരാൻ നിർവഹിച്ചു. സ്റ്റാളിനോടനുബന്ധിച്ച് നടത്തിയ പുകയില വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രരചന മത്സരത്തിൽ നിരവധി ചിത്രകാരന്മാർ പങ്കെടുത്തു. മത്സരത്തിലെ വിജയികൾക്ക് പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യൻ സമ്മാനം വിതരണം ചെയ്തു. വണ്ടിപ്പെരിയാർ റേഞ്ചിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുട്ടിയുടെ നേതൃത്വത്തിൽ പുകയില വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ലഘുലേഖയും വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.