കോട്ടയം: ദുരഭിമാനക്കൊലകൾ കേരളത്തിൽ ഇനി ആവർത്തിക്കരുതെന്ന് പി.കെ. ശ്രീമതി എം.പി. കോട്ടയത്ത് നട്ടാശ്ശേരിയിൽ പ്രണയവിവാഹത്തിെൻറ പേരിൽ കൊല്ലപ്പെട്ട കെവിൻ പി. ജോസഫിെൻറ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അവർ. ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രം കേട്ടുകേൾവിയുള്ള ഇത്തരം കൊലപാതകങ്ങൾക്ക് സാക്ഷരകേരളവും സാക്ഷ്യം വഹിച്ചുവെന്നത് നാടിനാകെ അപമാനകരമാണ്. സമൂഹത്തിെൻറ ഇടപെടലും പിന്തുണയും ഈ കുടുംബത്തിന് ആവശ്യമാണ്. സംസ്ഥാനമൊന്നാകെ ഇവരുടെ കുടുംബത്തോടൊപ്പമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കെവിെൻറ കുടുംബത്തിന് സ്വന്തമായി ഭൂമിയും വീടും ഇല്ലെന്ന വസ്തുത ഗൗരവത്തോടെ കാണുന്നു. ഈ വിഷയം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും അവർ പറഞ്ഞു. നഗരസഭ കൗൺസിലർമാരായ പി.എൻ. സരസമ്മ, റെജിമോൻ, ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ, വനിത സംഘടന നേതാക്കളായ കെ.വി. ബിന്ദു, തങ്കമ്മ ജോർജ്, കെ.എൻ. വേണുഗോപാൽ, പ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.