േകാട്ടയം: നീനുവിെൻറ പിതാവ് ചാക്കോ മകളുടെ വിവാഹക്കാര്യം തെൻറ വർക്‌ഷോപ്പിൽ എത്തി സംസാരിച്ചിരുന്നതായി കെവിെൻറ പിതാവ് ജോസഫ്. ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് മാസങ്ങൾക്ക് മുമ്പ് കെവിൻ സൂചിപ്പിച്ചിരുന്നു. എന്നാൽ, അതിനെ കുറിച്ച് കൂടുതലായൊന്നും സംസാരിച്ചില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ചാക്കോ വർക്‌ഷോപ്പിൽ എത്തി കെവിനും നീനുവും തമ്മിൽ ഇഷ്ടത്തിലാണെന്നും വിവാഹം ഉടൻ നടത്താമെന്നും അറിയിച്ചെന്ന് ജോസഫ് പറഞ്ഞു. നീനു എവിടെയാണെന്ന് ചോദിച്ചു. സംഭവങ്ങളൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞതോടെ അദ്ദേഹം മടങ്ങി. പിറ്റേന്ന് രാവിലെയാണ് കെവിെൻറ പേരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതിയുണ്ടെന്ന വിവരം അറിയുന്നത്. കെവിനെയും ഒപ്പമുണ്ടായിരുന്ന നീനുവിനെയും പൊലീസുകാർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചതിെൻറ രേഖകൾ ഇവർ കാട്ടിയെങ്കിലും പൊലീസ് ഇതുനോക്കാൻപോലും തയാറായില്ല. സ്റ്റേഷനു മുന്നിൽനിന്ന് പിതാവ് നീനുവിനെ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കെവിെൻറ ഒപ്പം പോകണമെന്നു കരഞ്ഞ് ബഹളംെവച്ചതോടെ പൊലീസ് സ്റ്റേഷനിൽ എഴുതിെവച്ച ശേഷം നീനുവിനെ കെവിനൊപ്പം അയച്ചു. രണ്ടാം വട്ടവും തന്നെ കാണാൻ ചാക്കോ എത്തി. എല്ലാം പറഞ്ഞ് ശരിയാക്കാമെന്ന് പറഞ്ഞു. ഇതിനു പിന്നാലെ ഷാനു ചാക്കോയും തന്നെ കാണാൻ വർക്‌ഷോപ്പിൽ എത്തിയിരുന്നു. നീനു എവിടെയാണെന്ന് ചോദിക്കുകയും ചെയ്തു. അറിയില്ലെന്ന് പറഞ്ഞതോടെ മടങ്ങുകയായിരുന്നുെവന്നും ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.