ചെറുതോണി: അണെക്കട്ട് തുറന്നാൽ വെള്ളം സുഗമമായി ഒഴുകിപ്പോകാൻ, ചെറുതോണി പാലത്തിനടിയിൽ വർഷങ്ങളായി അടിഞ്ഞുകിടക്കുന്ന ചളിയും കല്ലും നീക്കിത്തുടങ്ങി. വർഷങ്ങളായി പാലം നന്നാക്കാത്തതിനാൽ അടിയിലെ ദ്വാരങ്ങൾ അടഞ്ഞുകിടക്കുകയാണ്. 1992ൽ ഡാം തുറന്നപ്പോൾ അന്നത്തെ ജനപ്രതിനിധികൾ പുതിയ പാലം നിർമിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനിടെ, പലരും മാറി ഭരിച്ചെങ്കിലും ചെറുതോണി പാലത്തിനുമാത്രം മാറ്റമുണ്ടായില്ല. ചെറുതോണിയിൽനിന്ന് കട്ടപ്പനയിലെത്തണമെങ്കിൽ ഈ പാലം വഴി സഞ്ചരിക്കണം. വർഷങ്ങൾക്കുമുമ്പ് ഡാം നിർമിച്ചപ്പോൾ ഉണ്ടാക്കിയ ചപ്പാത്തുപോലുള്ള പാലത്തിന് കൈവരികളില്ല. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ പലതവണയുണ്ടായി. അഞ്ചോളം പേർ മരിച്ചു. ഇപ്പോൾ ഡാം തുറന്നാൽ ചെറുതോണി പാലം വെള്ളത്തിനടിയിലാകും. വെള്ളം കവിഞ്ഞൊഴുകി നാശനഷ്ടങ്ങളുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.