ഡാം തുറക്കും മു​േമ്പ ട്രോൾ മഴ (സഗൗരവം)

തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറക്കൽ അരികിലെത്തവെ ഇടുക്കിയിൽ വേഷം മാറി ട്രോൾ മഴ. പതിവ് തെറ്റിച്ച് ആശങ്കപരത്താതെ ഗൗരവത്തിലാണ് ട്രോളർമാരെന്ന് മാത്രം. കരുതലും നിർദേശങ്ങളുമായി ജില്ല ഭരണകൂടം അതിജാഗ്രത പുലർത്തുേമ്പാൾ അണക്കെട്ട് തുറക്കുമോ.? അതോ വെറുതെ കൊതിപ്പിക്കുന്നതേയുള്ളോ ? എന്ന ചോദ്യവുമുയർത്തി ന്യൂജൻ ആദ്യം തന്നെ രംഗത്തുവന്നിരുന്നു. ഇപ്പം തുറക്കും, ഇപ്പം തുറക്കും എന്ന് പറയുന്നതല്ലാതെ എന്തേ തുറക്കാത്തേ? എന്ന് ചോദിക്കുന്നവരായിരുന്നു കൂടുതൽ. എന്നാൽ, വിഷയത്തെ ലാഘവത്തോടെ കാണരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപദേശം ഉൾക്കൊണ്ടിെട്ടന്നോണം ഗൗരവം ചോരാതെ പുതുതലമുറയിലേക്ക് വിഷയം എത്തിക്കാനാണ് ട്രോളർമാർ കൂടുതലും ശ്രമിക്കുന്നത്. കരുതൽ വേണം, കളിക്കാൻ നിൽക്കണ്ട തുടങ്ങിയ ആശയങ്ങളാണ് ഇവർ പങ്കുവെക്കുന്നതിലേറെയും. സെൽഫി എടുക്കാതിരിക്കുക, നദിയുടെ അടുത്ത് പോകാതിരിക്കുക, അവശ്യസാധനങ്ങൾ കൈയിൽ കരുതുക, തെറ്റായ വിവരങ്ങൾ നൽകരുത്, വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിലെ മെയിൻ സ്വിച്ച് ഒാഫ് ചെയ്യുക തുടങ്ങിയ വിവരങ്ങൾ ഇവർ ട്രോളുകളായി പ്രചരിപ്പിക്കുന്നു. ഇടുക്കി, എറണാകുളം ജില്ലകളിലെ സാമൂഹമാധ്യമ കൂട്ടായ്മകളാണ് ഇതിനു നേതൃത്വം നൽകുന്നത്. വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വലിയ പ്രചാരവും ട്രോളുകൾ നേടി. 1992ൽ അണക്കെട്ട് തുറന്നപ്പോൾ പത്രങ്ങളിലൂടെയും വിരലിലെണ്ണാവുന്ന ചാനലുകളിലൂടെയും റേഡിയോയിലൂടെയുമാണ് മുന്നറിയിപ്പും ജാഗ്രത നിർദേശങ്ങളും നൽകിയത്. എന്നാൽ, ഇന്ന് സ്ഥിതിയതല്ല. ഒാരോ മണിക്കൂറിലെയും ജലനിരപ്പുവരെ സാമൂഹ മാധ്യമങ്ങളിലൂടെ അപ്പപ്പോൾ അറിയുന്നുണ്ട്. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ സെൽഫി എടുക്കാൻ എത്തുന്നവരുടെ എണ്ണം വർധിക്കാനിടയുണ്ടെന്ന് കരുതിയാണ് ആദ്യമേ ദുരന്ത നിവാരണ അതോറിറ്റി നിരോധനം ഏർപ്പെടുത്തിയത്. ഇടുക്കിക്കാരുെട മൊബൈൽ ഫോണുകളെല്ലാം രണ്ടുമൂന്ന് ദിവസമായി തിരക്കിലുമാണ്. നാട്ടിലും വിദേശത്തുമുള്ള ബന്ധുക്കളും പരിചയക്കാരുടെയും വിളിയാണ് കാരണം. ഇവർക്കറിയേണ്ടത് വെള്ളം എത്രയടിയായി, തുറക്കുമോ എന്നൊക്കെയാണ്. ആദ്യമൊക്കെ തമാശ കലർന്ന മറുപടി പറഞ്ഞവരൊക്കെ ജലനിരപ്പ് ഉയരുന്നതിനാൽ ആശങ്കയും പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്. അഫ്സൽ ഇബ്രാഹിം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.