വൈക്കം: വനിത ഫുട്ബാളിന് മികച്ച സാധ്യതയുള്ള അമേരിക്കയിൽ പരിശീലനം നേടുകയെന്ന ലക്ഷ്യവുമായി വനിത ഫുട്ബാളിൽ മികവ് തെളിയിച്ച് സഹോദരിമാർ. മേവെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂളിൽനിന്ന് കായികരംഗത്തേക്ക് ചുവടുവെച്ച സഹോദരിമാരായ ശ്രീദേവിയും ശ്രീവിദ്യയുമാണ് ലക്ഷ്യത്തിനായി കാത്തിരിക്കുന്നത്. വനിത ഫുട്ബാളിൽ സംസ്ഥാന-ദേശീയ തലങ്ങളിൽ മികച്ച പ്രകടനമാണ് ഇവർ കാഴ്ചവെച്ചിട്ടുള്ളത്. മൂത്തയാൾ ശ്രീദേവി ഹോക്കിയിലും ഫുട്ബാളിലും ഒരുപോലെ മികവ് തെളിയിച്ചു. തിരുവനന്തപുരം സായിയിലെ ഹയർ സെക്കൻഡറി പഠനത്തിനുശേഷം കോട്ടയം ബസേലിയസ് കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കി. ശ്രീവിദ്യയും ദേശീയ ചാമ്പ്യൻഷിപ്പുകളിൽ സജീവ സാന്നിധ്യമാണ്. ഒഡിഷ, ഗോവ, സേലം എന്നിവിടങ്ങളിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ േകരളത്തെ പ്രതിനിധീകരിച്ചു. ഇപ്പോൾ കോട്ടയം ബസേലിയസ് കോളജിൽ മൂന്നാംവർഷ രാഷ്ട്രമീമാംസ വിദ്യാർഥിനിയാണ്. ക്ഷേത്ര ജീവനക്കാരനായ മേവെള്ളൂർ കൊട്ടാരത്തിൽ വാര്യത്ത് മുരളീധര വാര്യരുടെയും ബാലാമണിയുടെയും മക്കളാണിവർ. ഫുട്ബാൾ പരിശീലകൻ ജോമോൻ ജേക്കബിെൻറ കീഴിലായിരുന്നു ഇവരുടെ പരിശീലനം. കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ആശ്രമം സ്കൂളിലും നിരവധി കുട്ടികളെ ശ്രീവിദ്യയും ശ്രീദേവിയും പരിശീലിപ്പിക്കുന്നുണ്ട്. ഇവരുടെ ശിക്ഷണത്തിൽ കുലശേഖരമംഗലം സ്കൂളിൽനിന്ന് 25 കുട്ടികൾ സംസ്ഥാനതലത്തിൽ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.