തൊടുപുഴ: മർച്ചൻറ്സ് യൂത്ത് വിങ് ആഭിമുഖ്യത്തിൽ വിജയദിനാചരണവും അവാർഡ് വിതരണവും നടന്നു. പത്താം ക്ലാസിൽ നൂറുശതമാനം വിജയം നേടിയ തൊടുപുഴ എ.പി.ജെ. അബ്ദുൽകലാം സ്കൂളിനെയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയും ആദരിച്ചു. പി.ആർ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ മിനി മധു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി.കെ. ജാഫർ മുഖ്യപ്രഭാഷണം നടത്തി. മികച്ച പരിസ്ഥിതി പ്രവർത്തകക്കുള്ള യൂത്ത് വിങ് അവാർഡ് കെ.കെ. കനകമ്മക്ക് നൽകി. വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.കെ. നാവൂർ കനി, സെക്രട്ടറി പി. അജീവ്, പി.ടി.എ പ്രസിഡൻറ് പി.എസ്. ഇസ്മായിൽ, ഹെഡ്മാസ്റ്റർ ടി.വി. അബ്ദുൽഖാദർ, എം.ബി. താജു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ യു.എൻ. പ്രസാദ് സ്വാഗതവും കെ.ആർ. ഉമേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.