ഇടുക്കി അണക്കെട്ടി​ലെ ജലനിരപ്പ്​; ജാഗ്രതയോടെ ജില്ല ഭരണകൂടവും പൊലീസും

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒാരോ പോയൻറ് കൂടുേമ്പാഴും ജാഗ്രതയോടെ കണ്ണുകൾ തുറന്നിരിക്കുകയാണ് ജില്ല ഭരണകൂടവും പൊലീസും. അടിയന്തര സാഹചര്യം നേരിടാൻ ഏകോപിത പ്രവർത്തനം വേണമെന്നാണ് ശനിയാഴ്ച ചേർന്ന അവലോകനയോഗത്തിലെ വിലയിരുത്തൽ. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ഉയർന്ന ജലനിരപ്പ് ഉയർത്തുന്ന വെല്ലുവിളി നേരിടണമെന്നും യോഗത്തിനെത്തിയ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാൻ വ്യക്തമായ കർമപദ്ധതി ഉണ്ടാക്കി മുന്നോട്ടുപോകണമെന്നും പൊതുജന പങ്കാളിത്തം തേടണമെന്നും യോഗത്തിൽ പെങ്കടുത്ത എം.പി, എം.എൽ.എ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. ആളുകളുടെ ആശങ്ക അകറ്റാനും സർക്കാർ കൂടെയുണ്ട് എന്ന വിശ്വാസം ഉൗട്ടിയുറപ്പിക്കാനും നടപടി ഉണ്ടാകണമെന്ന് ജോയ്സ് ജോർജ് എം.പി പറഞ്ഞു. പെരിയാർ തീരങ്ങളിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ രാത്രി വെളിച്ചക്കുറവ് പ്രശ്നമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഴികൾ വൃത്തിയാക്കണം. എസ്റ്റേറ്റുകളിൽ വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ വേലി കെട്ടിയിട്ടുണ്ടെങ്കിൽ നീക്കണം. മുല്ലപ്പെരിയാർ സുരക്ഷ കൗൺസിൽ യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. പെരിയാറി​െൻറ തീരത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളിലെ പോരായ്മകൾ പരിഹരിക്കണമെന്ന് റോഷി അഗസ്റ്റ്യൻ എം.എൽ.എ പറഞ്ഞു. ഡാം തുറക്കുേമ്പാൾ പെരിയാറി​െൻറ സമീപപ്രദേശങ്ങളിലെ എത്ര വീടുകളെ ബാധിക്കുമെന്നത് സംബന്ധിച്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഫീൽഡ് സർവേ നടന്നുവരുകയാണെന്ന് യോഗത്തിൽ അറിയിച്ചു. ഡാം തുറന്നാലുണ്ടാകുന്ന നാശനഷ്ടങ്ങൾ വിലയിരുത്താൻ ഇടുക്കി താലൂക്ക് പരിധിയിെല ഒമ്പത് വില്ലേജുകളിലെ ജീവനക്കാരുടെ നേതൃത്വത്തിെല സംഘം ത്വരിത പരിശോധന നടത്തിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ വെള്ളം ഒഴുകിവരുന്നിടത്ത് 25 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഡാം തുറക്കുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി എം.എം. മണി വ്യക്തമാക്കി. അണക്കെട്ട് തുറക്കുന്നത് നേരേത്ത അറിയിക്കും. പകൽ മാത്രമേ ഷട്ടർ തുറക്കൂവെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. ദുരന്തനിവാരണം: വണ്ടിപ്പെരിയാറിലും ഇടുക്കിയിലും ഇന്ന് അടിയന്തരയോഗം തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറക്കുേമ്പാൾ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉടന്‍ ചെയ്യേണ്ട ക്രമീകരണങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അവലോകനത്തിന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ഇടുക്കി താലൂക്ക് ഓഫിസിലും ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അടിയന്തരയോഗം ചേരും. എം.പി, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, പഞ്ചായത്ത്, വില്ലേജ്, കൃഷിഭവന്‍, ആരോഗ്യവകുപ്പ്, പൊലീസ്, ഫയര്‍, ആനിമല്‍ ഹസ്‌ബെന്‍ഡറി, കൃഷി, വൈദ്യുതി ബോര്‍ഡ്, പി.ഡബ്ല്യു.ഡി റോഡ്‌ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് കലക്ടര്‍ കെ. ജീവന്‍ ബാബു നിര്‍ദേശിച്ചു. സംസ്ഥാന പൊലീസ് കബഡി ചാമ്പ്യൻഷിപ്പിന് അണക്കരയിൽ തുടക്കം കട്ടപ്പന: സംസ്ഥാന പൊലീസ് കബഡി ചാമ്പ്യൻഷിപ് അണക്കര ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹൻ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സാലി ജോളി തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിന് മുന്നോടിയായി എസ്.പി.സി കാഡറ്റുകളുടെ മാർച്ച് പാസ്റ്റും കുടുംബശ്രീ പ്രവർത്തകർ, എല്ലാ ജില്ലകളിൽനിന്നുമുള്ള പൊലീസ് കബഡി ടീം അംഗങ്ങൾ, സംഘാടക സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത സമ്മേളനവും നടന്നു. തുടർന്ന് ജില്ല പൊലീസ് ടീമുകൾ തമ്മിെല മത്സരം അരേങ്ങറി. ഞായറാഴ്ച വൈകീട്ട് വനിതകളുടെ പ്രദർശന കബഡി മത്സരം നടക്കും. സമാപന സമ്മേളനം ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.