കോട്ടയം: മഴയും വെള്ളപ്പൊക്കവും മൂലം മാറ്റിവെച്ച ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച് ഇൻ ബേസിക് സയൻസിലെ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ ശനിയാഴ്ച െഎ.െഎ.ആർ.ബി.എസിൽ നടത്തും. അപേക്ഷ നൽകിയ വിദ്യാർഥികൾ രാവിലെ ഒമ്പതിന് മുമ്പ് അതിരമ്പുഴ മഹാത്മാഗാന്ധി സർവകലാശാല കാമ്പസിലെ െഎ.െഎ.ആർ.ബി.എസിൽ ഫോേട്ടാ പതിച്ച ഹാൾ ടിക്കറ്റ് സഹിതം ഹാജരാകണം. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ഫീസടച്ച രേഖയും ഫോേട്ടായും തിരിച്ചറിയൽ രേഖയുമായി രാവിലെ 8.30ന് എത്തണം. വിശദവിവരങ്ങൾക്ക് www.iirbsmgu.com, 0481 2732992.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.