നാശനഷ്​ടം ഉറപ്പ്​; പെരിയാർ തീരങ്ങളിൽ ആശങ്ക

ചെറുതോണി: ഇടുക്കി ഡാം തുറന്നുവിടേണ്ടി വരുമെന്ന് വൈദ്യുതി ബോർഡി​െൻറ ജാഗ്രത നിർദേശം വന്നതോടെ പെരിയാറി​െൻറ തീരങ്ങളിൽ ആശങ്ക. വെള്ളം തുറന്നുവിട്ടാൽ ചെറുതോണിയാറി​െൻറ ഇരുകരയിലും പെരിയാറി​െൻറ തീരത്ത് ലോവർ പെരിയാർ വൈദ്യുതിനിലയം സ്ഥിതിചെയ്യുന്ന കരിമണൽ വരെയും താമസിക്കുന്നവർക്ക് നാശനഷ്ടങ്ങളുണ്ടാകും. ഷട്ടറുകൾ തുറന്നാലുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കെ.എസ്.ഇ.ബി ഉത്തരവാദികളായിരിക്കില്ലെന്നാണ് ബോർഡ് അധികൃതർ അറിയിച്ചിട്ടുള്ളത്. പെരിയാറി​െൻറ കരകളിൽ താമസിക്കുന്നവർ കരുതിയിരിക്കണമെന്നാണ് അറിയിപ്പ്. അഞ്ച് ഷട്ടറുകൾ അര ഇഞ്ച് വീതം ഉയർത്തിയാൽപോലും രണ്ട് മണിക്കൂർകൊണ്ട് ചെറുതോണിയാറ്റിൽ 12 അടി വെള്ളം പൊങ്ങും. ചെറുതോണിയിൽ 30 അടി വരെ ജലനിരപ്പുയരാമെന്നും അധികൃതർ പറഞ്ഞു. ചെറുതോണി പാലം വെള്ളത്തിനടിയിലാകും. ചെറുതോണി-കട്ടപ്പന റോഡിൽ ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ട്. പെരിയാറി​െൻറ കരകൾ മാത്രമല്ല പുഴതന്നെയും വർഷങ്ങളായി പലരുടെയും കൈവശമാണ്. വർഷങ്ങളായി ഇടുക്കി അണക്കെട്ട് തുറന്നുവിടാത്തതിനാൽ ഇവിടെ തെങ്ങും കമുകും കുരുമുളകുമെല്ലാം തഴച്ചുവളരുന്നുണ്ട്. ഈ കൃഷിഭൂമിയെല്ലാം കൈയേറ്റമായതിനാൽ കൃഷിനാശത്തിന് നഷ്ടപരിഹാരംപോലും കിട്ടില്ല. ചെറുതോണി ടൗണിൽ നിർമിച്ച കെട്ടിടങ്ങൾക്കും ഡാം തുറക്കുന്നത് ഭീഷണിയാകും. ഡാം ഷട്ടറുകൾ ഉയരുന്നതോടെ ഇടുക്കി, തങ്കമണി, കഞ്ഞിക്കുഴി, വാത്തിക്കുടി, ഉപ്പുതോട്‌, കൊന്നത്തടി, മന്നാംങ്കണ്ടം, വെള്ളത്തൂവല്‍ വില്ലേജുകളിലൂടെ ഒഴുകിയാണ്‌ വെള്ളം ലോവര്‍ പെരിയാറില്‍ പതിക്കുക. ഈ മേഖലയില്‍ തീരം ചേർന്ന് നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്‌. അനവധി വീടുകളും വിവിധ കൃഷികളും 26 വര്‍ഷത്തെ വളര്‍ച്ചയുള്ള വന്‍മരങ്ങളും വരെ ഈ മേഖലയിലുണ്ട്‌. ഇതാണ്‌ ഡാം തുറക്കുമ്പോഴുള്ള പ്രധാന പ്രശ്‌നം. മുമ്പ് തുറക്കുേമ്പാൾ ലോവര്‍ പെരിയാര്‍ തീരം വരെ മേഖലയില്‍ കൃഷി വ്യാപകമായിരുന്നില്ല. ഇക്കാരണത്താൽ ലോവര്‍ പെരിയാര്‍ മുതൽ ആലുവ വരെ മേഖലയിലാണ്‌ കൃഷിനാശമുണ്ടായത്‌. അന്തിമ നിര്‍ദേശം വന്നതോടെ താമസക്കാർ ഒഴിഞ്ഞുപോയതിനാൽ ജീവാപായവുമുണ്ടായില്ല. കപ്പയും ഇഞ്ചിയും ഉള്‍പ്പെടെ കാര്‍ഷികവിളകള്‍ ചിലര്‍ കിട്ടിയ വിലയ്ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ വില്‍പന നടത്തി. അതിന് സാധിക്കാത്തവരുടേത്‌ പുഴ കവരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.