കോട്ടയം: കുട്ടനാട് മേഖലയിലും അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലും നിലനില്‍ക്കുന്ന രൂക്ഷമായ വെള്ളപ്പൊക്കക്കെടുതിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് തണ്ണീര്‍മുക്കം ബണ്ടിെൻറ പുതുതായി നിര്‍മിച്ച മുഴുവന്‍ ഷട്ടറുകളും അടിയന്തരമായി തുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് എം പാര്‍ലമെൻററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് എം.എൽ.എ. വേലിയിറക്ക സമയത്ത് വെള്ളമൊഴുകിപ്പോകാൻ കഴിയാതെ തണ്ണീര്‍മുക്കം ബണ്ട് ഭാഗത്ത് തടസ്സപ്പെട്ടത് വര്‍ധിച്ചതോതില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാക്കി. ആറുമാസം മുമ്പ് തണ്ണീര്‍മുക്കം ബണ്ടിെൻറ പുതിയ റീച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും ഇതുവരെ ഷട്ടര്‍ തുറക്കാനും പാലം ഗതാഗതത്തിന് തുറക്കാനും കഴിയാത്തത് ജലവിഭവ വകുപ്പിെൻറ അനാസ്ഥയും സര്‍ക്കാറിെൻറ പരാജയവുമാണ്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് മന്ത്രി പി.ജെ. ജോസഫ് നേതൃത്വം നല്‍കിയാണ് തണ്ണീര്‍മുക്കം ബണ്ടിെൻറ രണ്ടാംഘട്ടം നടപ്പാക്കിയത്. എന്നാൽ, പദ്ധതി കമീഷൻ ചെയ്യാൻ എൽ.ഡി.എഫ് സർക്കാറിന് കഴിയാതിരുന്നത് വെള്ളപ്പൊക്കക്കെടുതി രൂക്ഷമാക്കി. ഇതിന് സർക്കാർ സമാധാനം പറയണം. കുട്ടനാട് പാക്കേജിെൻറ ദുരവസ്ഥക്ക് ഇനിയെങ്കിലും പരിഹാരമുണ്ടാവണം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എത്രയും വേഗം കുട്ടനാട് പ്രോസ്പിരിറ്റ് കൗണ്‍സില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.