കോട്ടയം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകള്‍ക്ക് പ്രത്യേക കേന്ദ്രസഹായം അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. പ്രളയക്കെടുതി വിലയിരുത്താന്‍ കോട്ടയത്ത് എത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനൊപ്പമുള്ള സന്ദര്‍ശനവേളയിലാണ് നിേവദനം നൽകിയത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് കോട്ടയം, ആലപ്പുഴ ജില്ലകളാണ്. കോട്ടയം ജില്ലയിലെ പ്രധാന വരുമാനമാർഗമായ കൃഷി പൂർണമായി നശിച്ചു. ആറിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറുകിടവ്യാപാരികളുടെ കടകളും വ്യാപാര സാമഗ്രികളും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.