ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിത ജീവിതം

കോട്ടയം: മഴ ശമിച്ചെങ്കിലും വെള്ളം ഇറങ്ങാത്തതിനാൽ പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതംപേറി പതിനായിരങ്ങൾ. കോട്ടയത്തി​െൻറ പടിഞ്ഞാറൻ മേഖലയും കുട്ടനാടും ഭാഗികമായി ഒറ്റെപ്പട്ട നിലയിലാണ്. കോട്ടയം, ആലപ്പുഴ ജില്ലകളോട് ചേർന്ന ആറ് പഞ്ചായത്തുകളിെലയും കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിെലയും ആയിരക്കണക്കിന് കുടുംബങ്ങളാണ് ഭക്ഷണവും വസ്ത്രവുമില്ലാതെ നരകിക്കുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലയുടെ അതിർത്തികളിലും ജനങ്ങൾ വലയുകയാണ്. ഇവിടെയും നൂറിലധികം ക്യാമ്പുകളിലായി അയ്യായിരത്തോളം പേരാണുള്ളത്. എട്ടുദിവസമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ജീവിതം കടുത്ത ദുരിതത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണവും പരിമിതമാണ്. മാറിയുടുക്കാൻ വസ്ത്രങ്ങളില്ല. കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും സൗകര്യമില്ല. വീടുകളിൽ ഒറ്റപ്പെട്ടവർക്ക് ഭക്ഷണം പാചകംചെയ്യാനും കഴിയുന്നില്ല. പലതും പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയെന്നാണ് ആക്ഷേപം. കാൽനൂറ്റാണ്ടിനിടെ ഉണ്ടായ എറ്റവും വലിയ വെള്ളപ്പൊക്കക്കെടുതിയിൽ സർക്കാറും ജില്ല ഭരണകൂടവും അവസരത്തിനൊത്ത് ഉയർന്നില്ലെന്ന പരാതിയുണ്ട്. ജനപ്രതിനിധികളിൽ പലരും തിരിഞ്ഞുനോക്കിയില്ലെന്നാണ് ആരോപണം. 15000 ഏക്കറിലെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. നഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. എങ്കിലും രണ്ട് ജില്ലകളിലായി 120 കോടിയുടെ നഷ്ടം കണക്കാക്കുന്നു. കൃഷി നഷ്ടം ഇതി​െൻറ ഇരട്ടിവരും. കോട്ടയത്ത് 40 കോടിയാണ് നഷ്ടമെന്ന് ജില്ല അധികൃതർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ പ്രശ്നങ്ങളും തലെപാക്കുന്നുണ്ട്. പലയിടത്തും ആശുപത്രികളും പ്രവർത്തിക്കുന്നില്ല. ചിലയിടത്ത് ഡോക്ടർമാരും മരുന്നുകളും ഇല്ല. കോട്ടയത്ത് 39,000 പേരും ആലപ്പുഴയിൽ 42000ത്തോളം പേരും വിവിധ ക്യാമ്പുകളിലുണ്ട്. ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധനങ്ങളെത്തിക്കാൻ പെടാപ്പാടിലാണ് കുട്ടനാട്ടുകാർ. ചങ്ങനാശ്ശേരി-ആലപ്പുഴ എ.സി റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ചങ്ങനാശ്ശേരിയിലെത്താൻ ബോട്ട് മാത്രമാണ് ആശ്രയം. കുമരകം, നീലംപേരൂർ, കൈനടി, വെച്ചൂർ, കാവാലം, കുറിച്ചി പ്രേദശങ്ങളിലും ജീവിതം ദുരിതപൂർണമാണ്. നിലവിൽ കിടങ്ങറ വരെയാണ് ചങ്ങനാശ്ശേരിയിൽനിന്ന് ബോട്ട്. അവിടെനിന്ന് മറ്റൊരു ബോട്ടിൽ കയറിവേണം നെടുമുടിയിലേക്കും കാവാലത്തേക്കും സമീപപ്രദേശങ്ങളിലേക്കും എത്താൻ. രാവിലെ ആറ് മുതൽ രാത്രി 9.30 വരെ രണ്ട് ബോട്ട് ഒാടുന്നുണ്ടെങ്കിലും തിങ്ങിനിറഞ്ഞാണ് യാത്ര. കൈനകരി, കുപ്പപ്പുറം, കാവാലം, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, ആർ.ബ്ലോക്ക് എന്നിവിടങ്ങളിൽ ഉള്ളവർക്ക് ആലപ്പുഴയിലെത്താൻ ജലഗതാഗത വകുപ്പി​െൻറ ബോട്ടുകളാണ് ആശ്രയം. കോട്ടയം-കുമരകം റോഡും വെള്ളത്തിലാണ്. കുമരകം-മുഹമ്മ റൂട്ടിലെ ജലഗതാഗത വകുപ്പി​െൻറ ബോട്ടുകളില്‍ ഏറിയതും കാലഹരണപ്പെട്ടതാണെന്ന ആശങ്കയുമുണ്ട്. സി.എ.എം കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.