live3 18 ഡാമുകളിൽ സി.സി ടി.വി കാമറ

കോട്ടയം: സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി ആദ്യഘട്ടത്തിൽ 18 ഡാമുകളിൽ സി.സി ടി.വി കാമറ സ്ഥാപിക്കും. ഇടുക്കി, ഇടമലയാർ, ലോവർ പെരിയാർ, നേര്യമംഗലം, ചെങ്കുളം, പള്ളിവാസൽ, പെരിങ്ങൽക്കുത്ത്, കക്കയം, ശബരിഗിരി, കക്കാട്, ഷോളയാർ എന്നിവയടക്കമുള്ള ജലവൈദ്യുതി പദ്ധതികളിലാണ് കാമറ അടക്കം അതിസുരക്ഷ സൗകര്യങ്ങൾ ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. ഡാമുകളുടെ അരകിലോമീറ്റർ ചുറ്റളവിൽ കാമറ സ്ഥാപിക്കും. ഡാമുകളുടെ വലുപ്പത്തിനനുസരിച്ച് 50 മുതൽ 150 കാമറ വയൊകും സ്ഥാപിക്കുക. ഡാം സൈറ്റിെനാപ്പം ഇവിടേക്ക് എത്തുന്നവരെ നിരീക്ഷിക്കാനും കാമറകളുണ്ടാകും. ഇതിനൊപ്പം ചോർച്ച അടക്കം നിരീക്ഷിക്കാൻ കഴിയുന്നതരത്തിലും കാമറ സ്ഥാപിക്കും. ഇവയെല്ലാം നിരീക്ഷിക്കാൻ പള്ളത്ത് പ്രത്യേക സൗകര്യം ഒരുക്കും. 12ലധികം കാമറ മുഴുവൻ സമയവും ഒരുപോലെ നിരീക്ഷിക്കാൻ കഴിയുന്ന വിധത്തിൽ പ്രഫഷനൽ ഡിസ്പ്ലേ സംവിധാനങ്ങൾ പള്ളത്ത് ഒരുക്കും. എല്ലാ ഡാം സൈറ്റുകളെയും സെൻട്രൽ കമാൻഡുമായി ബന്ധിപ്പിച്ച് ആഭ്യന്തര ആശയവിനിമയത്തിനും അടിയന്തര സേന്ദശങ്ങൾക്കും നിർദേശങ്ങൾക്കും വേണ്ടിയുള്ള സംവിധാനവും പള്ളത്ത് വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.