മഴ: കനത്ത സുരക്ഷ സംവിധാനങ്ങളുമായി ഡാം സേഫ്​റ്റി ഒാർഗനൈസേഷൻ

കോട്ടയം: തോരാമഴയിൽ സംസ്ഥാനത്തെ 58 ഡാമുകളും നിറഞ്ഞതോടെ കനത്ത സുരക്ഷ സംവിധാനങ്ങളുമായി ഡാം സേഫ്റ്റി ഒാർഗനൈസേഷൻ. ഇടുക്കി ആർച് ഡാം ഉൾെപ്പടെ പ്രധാനപ്പെട്ട അണക്കെട്ടുകളിലെല്ലാം സംഭരണശേഷിയുടെ 70-80 ശതമാനംവരെ ജലനിരപ്പ് ഉയർന്നതോടെയാണ് കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാം സേഫ്റ്റി ഒാർഗൈനസേഷൻ രംഗത്ത് വന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള തയാറെടുപ്പുകളും അധികൃതർ നടത്തിവരുകയാണ്. ജലനിരപ്പ് പരിശോധിച്ച് സുരക്ഷ നടപടികൾ സ്വീകരിക്കുന്നതി​െൻറ ഭാഗമായി വിവിധ വകുപ്പുകളുമായും ബന്ധപ്പെടുന്നുണ്ട്. ഇടുക്കി ആർച് ഡാം ഉൾെപ്പടെ 58 അണക്കെട്ടുകളെയും നിരീക്ഷണ ചുമതലയും ഇവർക്കാണ്. സിവിൽ വിഭാഗം ചീഫ് എൻജിനീയറുടെ മേൽനോട്ടത്തിലാണ് ഒാർഗനൈസേഷൻ പ്രവർത്തിക്കുന്നത്. ഡാമുകളുടെയെല്ലാം വൃഷ്ടിപ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുന്നതിനാൽ പല അണക്കെട്ടുകളും തുറക്കുന്നുണ്ട്. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളത്തിനടിയിലാണ്. തെന്മല, ലോവർപെരിയാർ ,കല്ലാർകുട്ടി, പൊന്മുടി, മൂഴിയാർ, പെരിങ്ങൽകുത്ത്, പഴയ മൂന്നാർ ഹെഡ്വർക്സ് ഡാം, മലങ്കര അടക്കമുള്ള അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. മറ്റുള്ളവ നിരീക്ഷണത്തിലാണ്. ഇടുക്കിയിൽ റെേക്കാഡ് ജലനിരപ്പ് രേഖപ്പെടുത്തിയതിനാൽ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. ഡാം തുറക്കേണ്ടി വന്നാൽ കൂടുതൽ സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. വൈദ്യുതി ബോർഡുമായും സർക്കാറുമായും ചർച്ചകൾ നടക്കുന്നുണ്ട്. അടുത്തദിവസങ്ങളിൽ ഇതിനായി ഉന്നതതല യോഗം ചേരും. ഒാഫിസ് പ്രവർത്തനം കൂടുതൽ സജീവമാകുന്നതോടെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതടക്കം നടപടികളും പരിഗണനയിലാണ്. സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.