മറയൂർ: എറണാകുളം മഹാരാജാസ് കോളജ് കാമ്പസില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിെൻറ കുടുംബത്തിന് വീടൊരുങ്ങുന്നു. ശിലാസ്ഥാപനം 23ന് രാവിലെ 11ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. 20 ലക്ഷം രൂപ െചലവില്‍ 1000 ചതുരശ്ര അടിയിലാണ് കുടുംബത്തിനായി വീടൊരുങ്ങുന്നത്. വീടുവെക്കാൻ അഭിമന്യുവിെൻറ നാടായ കൊട്ടക്കാമ്പൂരിന് സമീപം 8.5 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍നിന്ന് മുടക്കി 10 സെൻറ് സ്ഥലം പിതാവായ മനോഹരെൻറ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശിലാസ്ഥാപന ചടങ്ങില്‍ മന്ത്രി എം.എം. മണി, പാർട്ടി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, എസ്. രാജേന്ദ്രന്‍ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.