മൂന്നാറിൽ ചില യൂനിയനുകൾ ജോലി വാഗ്​ദാനം ​നല്‍കി​ പണം പിരിക്കുന്നു -എസ്​. രാജേന്ദ്രൻ എം.എൽ.എ

മൂന്നാര്‍: നിര്‍മാണം അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ജോലി വാഗ്ദാനം നല്‍കി തോട്ടം മേഖലയില്‍ പണപ്പിരിവ് നടക്കുന്നതായി എസ്. രാജേന്ദ്രന്‍ എം.എല്‍.എ. സംസ്ഥാന സര്‍ക്കാര്‍ വിവിധ ക്ഷേമ പദ്ധതികള്‍ തോട്ടം തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, ചില ട്രേഡ് യൂനിയനുകള്‍ ഈ പദ്ധതികള്‍ തങ്ങള്‍ നേടിയെടുത്ത പദ്ധതികളായി ഉയര്‍ത്തിക്കാട്ടി സാമ്പത്തിക ലാഭം ഉണ്ടാക്കുകയാെണന്ന് എം.എൽ.എ മൂന്നാറിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കുറ്റിയാര്‍വാലിയില്‍ തോട്ടം തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ഈ പദ്ധതിയുടെ പേരിലും പണപ്പിരിവ് നടക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊമ്പിളൈ ഒരുമൈ സമരത്തെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ ട്രേഡ് യൂനിയനുകള്‍ക്ക് പിരിവ് നല്‍കുന്നത് നിര്‍ത്തിയിരുന്നു. സര്‍ക്കാര്‍ ജോലിയും വീടും വാഗ്ദാനം നല്‍കി തൊഴിലാളികളെ ചൂഷണം ചെയ്ത് പിരിവ് പുനഃസ്ഥാപിക്കാനാണ് ട്രേഡ് യൂനിയനുകളുടെ ശ്രമമെന്നാണ് സൂചന. എ.ഐ.ടി.യു.സി, ഐ.എന്‍.ടി .യു.സി, ഡി.ഇ.ഇ.യു ഉൾപ്പെടെ മൂന്ന് യൂനിയനുകള്‍ക്ക് മാത്രമാണ് തോട്ടം മേഖലയില്‍ അംഗീകാരമുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.