കരിമണ്ണൂർ, ചീനിക്കുഴി മേഖലയിൽ ചുഴലിക്കാറ്റ്​ * മരം വീണ്​ വ്യാപക നാശം

തൊടുപുഴ: കരിമണ്ണൂർ, ചീനിക്കുഴി എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിൽ വ്യാപകനാശം. തൊടുപുഴ താലൂക്കി​െൻറ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് കാറ്റ് വീശിയത്. മങ്കുഴി, മഞ്ചിക്കല്ല്, ചീനിക്കുഴി, പെരിങ്ങാശേരി ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. പെരിങ്ങാശേരിയിൽ റേഷൻകടക്ക് മുകളിൽ പോസ്റ്റ് ഒടിഞ്ഞുവീണ് കട ഭാഗികമായി തകർന്നു. കടപുഴകിയ മരം വൈദ്യുതി പോസ്റ്റിനൊപ്പം വീഴുകയായിരുന്നു. ഉടുമ്പന്നൂർ കുഴിപ്പിള്ളിൽ വർഗീസി​െൻറ വീടിനു മുകളിൽ ആഞ്ഞിലിമരം വീണ് മേൽക്കൂര തകർന്നു. കാക്കനാട് മൗസിയുടെ പുരയിടത്തിലെ പത്തോളം മരങ്ങൾ കടപുഴകി. മുട്ടം ചള്ളാവയലിനു സമീപം പിച്ചാട്ടുകവലയിൽ തേക്ക് കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കോടിക്കുളം സ​െൻറ് മേരീസ് സ്കൂളിന് സമീപം ആഞ്ഞിലി മരം കടപുഴകി. കരിമണ്ണൂർ പള്ളിക്കാമുറിയിൽ മരം കടപുഴകി. തൊടുപുഴ-ഉടുമ്പന്നൂർ റോഡിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കരിമണ്ണൂര് മണ്ണാറത്തറ തടത്തിപ്ലാക്കൽ ജോമോളുടെ വീടിന് മുകളിൽ രണ്ട് വലിയ മരങ്ങൾ വീണു. വീട്ടിലുണ്ടായിരുന്ന പ്ലസ് വണ്ണിന് പഠിക്കുന്ന മകൾ പെെട്ടന്ന് ഓടിപ്പുറത്തിറങ്ങിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വീടി​െൻറ മേൽക്കൂര തകർന്നു. പ്ലാക്കുഴിയിൽ ജോസഫി​െൻറയും അയൽവാസി ചരളിയിൽ വിജിയുടെ വീട്ടിലേക്കും റബർ മരങ്ങൾ മറിഞ്ഞുവീണു. രണ്ട് വീടിനും സാരമായി കേടുപാടുണ്ട്. മുണ്ടക്കൽ ചാക്കോച്ച​െൻറ തോട്ടത്തിലെ മൂന്ന് വൻമരങ്ങൾ കടപുഴകി. കരിമണ്ണൂർ പള്ളിക്കാമുറി എഫ്.സി കോൺവൻറി​െൻറ പറമ്പിലെ പതിനഞ്ചോളം മരങ്ങൾ കടപുഴകി. ഉച്ചക്ക് ശേഷമുണ്ടായ അതിശക്തമായ കാറ്റോടുകൂടിയ മഴയിൽ തൊടുപുഴ കോതായിക്കുന്ന് ബൈപാസിലെ തണൽമരം കടപുഴകി. കടമുറികളുടെ മേൽക്കൂരകൾ, നെയിം ബോർഡുകൾ എന്നിവ തകർന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈദ്യുതി മേഖലയിൽ 37 ലക്ഷം രൂപയുടെ നഷ്ടം തൊടുപുഴ: മൂന്നു ദിവസമായി പെയ്യുന്ന മഴയിലും കാറ്റിലും ജില്ലയിലെ വൈദ്യുതി മേഖലക്ക് 37 ലക്ഷം രൂപയുടെ നഷ്ടം. 11 കെ.വി ലൈനുകളും പോസ്റ്റുകളും ഒടിഞ്ഞുവീണാണ് നഷ്ടം ഏറെ. ജില്ലയിൽ 210 ഇടങ്ങളിൽ 11 കെ.വി വൈദ്യുതി ലൈൻ കമ്പികളും 194 ഇടങ്ങളിൽ ലോ ടെൻഷൻ ലൈനുകളും പൊട്ടിവീണു. മൂന്നു ദിവസത്തിനിടെ 150ഒാളം പോസ്റ്റുകൾ ഒടിഞ്ഞ് വീണതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അടിമാലി, കുമളി, പീരുമേട്, അണക്കര, വണ്ടൻമേട് സെക്ഷനുകൾക്ക് കീഴിലാണ് ഏറ്റവുമധികം നഷ്ടം ഉണ്ടായിരിക്കുന്നത്. പലയിടത്തും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മഴ തുടരുന്നത് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് തടസ്സമുണ്ടാക്കുന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മഴ കവർന്നത് 23 കോടിയുടെ കൃഷി തൊടുപുഴ: കാലവർഷം ശക്തമായ ശേഷം ജില്ലയിലെ കാർഷിക മേഖലക്കുണ്ടായത് 23 കോടിയുടെ കൃഷി നാശം. 23,12,41,550 രൂപയുടെ കൃഷി നാശമുണ്ടായതായാണ് കൃഷി വകുപ്പി​െൻറ കണക്ക്. 2583.3 ഹെക്ടർ സ്ഥലത്ത് കെടുതികളുണ്ടായി. 9207 കർഷകർക്ക് കൃഷി നാശം നേരിട്ടു. വാഴകർഷകർക്കാണ് കൂടുതൽ നഷ്ടം നേരിട്ടത്. 5,86,685 കുലച്ച വാഴകൾ കാറ്റിലും മഴയിലും നിലംപൊത്തി. 92,857 കുലക്കാത്ത വാഴകളും നശിച്ചു. 1,25,874 കുരുമുളക് ചെടികൾ നശിച്ചു. 11,725 ടാപ്പ് ചെയ്യുന്ന റബർ മരങ്ങളും ടാപ്പ് ചെയ്യാത്ത 2445 റബർമരങ്ങളും 1362.7 ഹെക്ടർ ഏലവും മഴയിൽ നശിച്ചു. പച്ചക്കറി 46.1 ഹെക്ടറും മരച്ചീനി 16.2 ഹെക്ടറും കരിമ്പ് 61 ഹെക്ടറും നഷ്ടമായി. കാപ്പിച്ചെടികൾ 10530 എണ്ണം, തെങ്ങ് കായ്ഫലമുള്ളത് 596, കായ്ക്കാത്തത് 50 എണ്ണം, കായ്ക്കുന്ന കമുക് 6890 എണ്ണം, കായ്ക്കാത്തത് 1200 എണ്ണവും നശിച്ചു. ജാതി 4940, കൊക്കോ 5219 എണ്ണവും പൈനാപ്പിൾ രണ്ട് ഹെക്ടറും തകർന്നു. കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ അരക്കോടിയുടെ കൃഷിനാശമാണ് തോരാമഴ കൊണ്ടുപോയത്. ഇടുക്കി, ദേവികുളം, ഇളംദേശം, തൊടുപുഴ, പീരുമേട്, നെടുങ്കണ്ടം മേഖലയിലാണ് കൃഷി നാശം ഏറെയും. 414 കർഷകരുടെ 85 ഹെക്ടർ കൃഷിയാണ് ഇല്ലാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.