ചെറുതോണി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെക്കാനെത്തിയ യുവാവ് പൊലീസ് പിടിയിലായി. മണിയാറംകുടി ആനക്കൊമ്പൻ പുത്തൻ പുരക്കൽ അനീഷിനെയാണ് (28) ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്. സംശയം തോന്നിയ സ്ഥാപന ഉടമ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോൾ മാല മുക്കുപണ്ടമാെണന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഉരുൾ െപാട്ടി കൃഷിസ്ഥലം ഒലിച്ചുപോയി നെടുങ്കണ്ടം: പാറത്തോട് നാൽപതേക്കർ ആനമുണ്ടപ്പാലത്ത് മുണ്ടപ്ലാക്കൽ ജെയ്സെൻറ പുരയിടത്തിൽ ഉരുൾ പൊട്ടി ഒരേക്കറോളം കൃഷിസ്ഥലം പൂർണമായി ഒലിച്ചുപോയി. മുമ്പ് ഇവിടെത്തന്നെ ഉരുൾ പൊട്ടി വീട് അടക്കം നശിച്ചിരുന്നു. തൂക്കുപാലം വെസ്റ്റുപാറ കോളനിയിൽ കനത്ത മഴയിൽ ഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. തോണിപ്പാറ ജോയിയുടെ വീടിെൻറ ഭിത്തിയാണ് തകർന്നത്. മറ്റ് മുറികളുടെയും അടുക്കളയുടെയും ഭിത്തികൾ വിണ്ടുകീറി ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. വീട്ടിൽ ജോയിയുടെ മകൾ മാത്രമാണ് ഉണ്ടായിരുന്നത്. നെടുങ്കണ്ടം താന്നിമൂട് റൂട്ടിൽ പാറയിൽ ക്ഷേത്രത്തിന് സമീപം വീടിെൻറ സംരക്ഷണ ഭിത്തി തകർന്നതോടെ തൊട്ടുതാഴെ താമസിക്കുന്ന പുഞ്ചവള്ളിയിൽ സലീമിെൻറ വീട് അപകടാവസ്ഥയിലായി. ഇവരുടെ വീടിെൻറ മുകൾവശത്തായി താമസിക്കുന്ന അബ്ദുൽ വഹാബിെൻറ വീടിെൻറ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുവീണത്. മണ്ണിടിഞ്ഞും പാറക്കൂട്ടങ്ങൾ വീണും ഗതാഗതം പല സ്ഥലങ്ങളിലും തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.