ചെറുതോണി/കോട്ടയം: ഇടുക്കി ഡാമിൽ മൺസൂൺ ആദ്യപകുതിയിൽ തന്നെ െറക്കോഡ് ജലം ഒഴുകിയെത്തിയത് മൂന്ന് പതിറ്റാണ്ടിനിടെ ആദ്യം. 1985ന് ശേഷം ജൂലൈയിൽ ഡാമിലെത്തുന്ന ജലത്തിെൻറ അളവ് കണക്കാക്കുേമ്പാഴാണിത്. ജൂൺ ഒന്നു മുതലാണ് മൺസൂൺ കാലം കണക്കാക്കുന്നത്. ഇടുക്കി ഡാമിലെ െചാവ്വാഴ്ചത്തെ ജലനിരപ്പ് 2375.52 അടിയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 58.54 അടി കൂടുതലാണിത് (കഴിഞ്ഞ വർഷം ഇതേദിവസം 2316.98 അടി). തിങ്കളാഴ്ച മാത്രം ജലനിരപ്പ് 4.24 അടിയാണ് ഉയർന്നത്. 27.48 അടി ജലം കൂടിമതി ഡാം നിറയാൻ. 2403 അടിയാണ് പൂർണ സംഭരണശേഷി. അതേസമയം, 2401ൽ ജലനിരപ്പ് എത്തിയാൽ ഡാം തുറന്നുവിടും. ഇപ്പോഴത്തെ നിലയിൽ അതിന് 25.48 അടി ജലം കൂടി ഡാമിലെത്തിയാൽ മതി. മഴ ഇതേനില തുടർന്നാൽ ഒരാഴ്ച പിന്നിടുേമ്പാഴേക്ക് ഡാം തുറക്കേണ്ടി വരും. ഇൗ സാഹചര്യത്തിൽ ഡാമിലെ ജലം ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്. 1992ലാണ് അവസാനം ഡാം തുറന്നത്. ഇതുവരെ രണ്ടുതവണയേ ഡാം തുറന്നുവിടേണ്ടി വന്നിട്ടുള്ളു; 1981ലും 1992ലും. ചൊവ്വാഴ്ചത്തെ ഇടുക്കിയിെല വൈദ്യുതി ഉൽപാദനം 2.355 ദശലക്ഷം യൂനിറ്റാണ്. ഡാമുകൾ നിറയുന്നതിനാൽ സർക്കാർ വൃത്തങ്ങളും ആശങ്കയിലാണ്. ഡാമുകൾ നിരീക്ഷണത്തിലാണെന്നും മുൻകരുതൽ നടപടി സ്വീകരിക്കുമെന്നും കോട്ടയത്ത് കഴിഞ്ഞദിവസം പ്രവർത്തനം തുടങ്ങിയ ഡാം സേഫ്റ്റി അധികൃതർ അറിയിച്ചു. കാലവര്‍ഷാരംഭത്തിൽ തന്നെ ഇത്രയും വെള്ളം ഒഴുകിയെത്തിയതിനാൽ ഡാമിെൻറ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ഡാം സുരക്ഷ അധികൃതർ ചർച്ച ചെയ്യുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മറ്റ് ഡാമുകളും നിറയുകയാണ്. മഴ ശക്തമായതോടെ മൂന്നാർ രാമസ്വാമി ഹെഡ‌്‌വർക്സ് ഡാം, കല്ലാർ, കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകൾ തുറന്നുവിട്ടിരുന്നു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് കഴിഞ്ഞ ദിവസം 131അടിയായി ഉയർന്നിരുന്നു. ഇതോടെ ഡാമിൽനിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിെൻറ തോതും വര്‍ധിപ്പിച്ചു. വൈഗയിലടക്കം തമിഴ്നാട്ടിലെ ജലസംഭരണികളും നിറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.