തോരാമഴ; തീരാ ദുരിതം കോട്ടയത്ത്​ മൂന്ന്​ മരണം; അഞ്ചിടത്ത്​ ഉരുൾ​െപാട്ടി, വ്യാപകനാശം ചങ്ങനാശ്ശേരി-ആലപ്പുഴ, പാലാ-ഇൗരാറ്റുപേട്ട റോഡിൽ ഗതാഗതം നിരോധിച്ചു പാലാ, ഇൗരാറ്റുപേട്ട പ്രദേശങ്ങൾ പൂർ�

കോട്ടയം: തോരാമഴയിൽ കോട്ടയം ജില്ലയിൽ മൂന്ന് മരണം. രണ്ട് അജ്ഞാത മൃതദേഹവും കണ്ടെത്തി. ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി. രണ്ടുപേർ വെള്ളത്തിൽ വീണെന്ന് സംശയം. മണിമല-കാഞ്ഞിരപ്പള്ളി റോഡിൽ വലയിൽപടി ഭാഗത്ത് മണിമലയാറ്റിൽ ഒഴുക്കിൽപെട്ട് മധ്യവയസ്കനും ഭരണങ്ങാനം മേലമ്പാറയിൽ വെള്ളത്തിൽവീണ് വയോധികനും നാഗമ്പടത്ത് മീനച്ചിലാറ്റിൽ വീണ് ഇതര സംസ്ഥാന തൊഴിലാളിയുമാണ് മരിച്ചത്. കോട്ടയത്ത് അഞ്ചിടത്തും ഇടുക്കിയിൽ മൂന്നിടത്തും ഉരുൾപൊട്ടി. വൻതോതിൽ കൃഷിനാശമുണ്ടായി. വയലിൽപടി കള്ളുഷാപ്പിലെ ജീവനക്കാരൻ മണിമല ചെറുവള്ളി സ്വദേശി ആറ്റുപുറത്ത് ശിവൻ (50), ഭരണങ്ങാനം മേലമ്പാറ കുന്നത്ത് െക.വി. ജോസഫ് (58), കൊൽക്കത്ത ബർദുവാൻ ജില്ല സ്വദേശിനി ഷിബു അധികാരി (38) എന്നിവരാണ് മരിച്ചത്. ഇതിനൊപ്പം ചിങ്ങവനത്ത് പാടശേഖരത്തെ വെള്ളക്കെട്ടിൽ മധ്യവയ്സക​െൻറയും പെരുവയിൽ ദിവസങ്ങൾ പഴക്കമുള്ള പുരുഷ​െൻറയും അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് അഴുതയാറ്റിൽ കാൽവഴുതി വീണ് കോരുത്തോട് അമ്പലവീട്ടിൽ ദീപുവിനെ (34) കാണാതായി. മുണ്ടക്കയത്ത് മണിമലയാറ്റിൽ അരൂർ സ്വദേശികളായ രണ്ട് തൊഴിലാളികളെ ഒഴുക്കിൽപെട്ട് കാണാതായെന്ന് സംശയവുമുണ്ട്. ഫയർ ഫോഴ്സി​െൻറയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ ശിവൻ പാത്രംകഴുകാൻ ഷാപ്പിന് പിന്നിലേക്ക് ഇറങ്ങിയപ്പോൾ കാൽവഴുതി മണിമലയാറ്റിൽ വീഴുകയായിരുന്നു. ഉച്ചക്ക് വീടിനു സമീപത്തെ വെള്ളക്കെട്ടിൽ കാൽവഴുതി വീണാണ് ജോസഫി​െൻറ മരണം. നാഗമ്പടം ക്ഷേത്രത്തിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ഷിബു അധികാരിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഉച്ചക്ക് 12.30നാണ് സംഭവം. നാഗമ്പടം ആറ്റുമാലിയിൽ വർക്ഷോപ് തൊഴിലാളിയാണ്. മലയോര മേഖലയായ പൂഞ്ഞാര്‍, പാതാമ്പുഴ, ഇളംകാട്, ഞര്‍ക്കാട്, തീക്കോയി മുപ്പതേക്കര്‍, തലനാട്, ചോനമല, ചേന്നാട് എന്നിവിടങ്ങളിലാണ് ഉരുൾെപാട്ടിയത്. തിങ്കളാഴ്ച പുലർച്ചയായിരുന്നു സംഭവം. ഇളംകാട്ടിൽ ഉരുൾപൊട്ടിയുണ്ടായ വെള്ളപ്പാച്ചിലിൽ കുന്നാട്ടിലേക്കുള്ള റോഡ് ഒലിച്ചുപോയി. ഏക്കറുകണക്കിന് കൃഷിയും നശിച്ചു. ചങ്ങനാശ്ശേരി-ആലപ്പുഴ, പാലാ-പൊന്‍കുന്നം, ഏറ്റുമാനൂര്‍-പാലാ, പാലാ-ഈരാറ്റുപേട്ട, പാലാ-തൊടുപുഴ, കോട്ടയം-ചേര്‍ത്തല, കുമരകം-വൈക്കം റൂട്ടുകളിൽ മണിക്കൂറുകേളാളം ഗതാഗതം മുടങ്ങി. 1000 ഏക്കറിലെ നെൽകൃഷിയും വെള്ളംകയറി നശിച്ചു. മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകി താഴ്ന്നപ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. ചങ്ങനാശ്ശേരി-ആലപ്പുഴ േറാഡിലും പാലാ-ഇൗരാറ്റുപേട്ട-വാഗമൺ റോഡിലും ഗതാഗതം നിരോധിച്ചു. പാലാ, ഇൗരാറ്റുപേട്ട പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ മഴക്ക് അൽപം ശമനമുണ്ടായെങ്കിലും ദുരിതമൊഴിഞ്ഞിട്ടില്ല. മലേയാര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.