രാജാക്കാട് (ഇടുക്കി): മഞ്ഞക്കുഴി തേക്കുംകാട്ടിൽ സന്തോഷിെൻറ മകൻ വിഷ്ണുവിെന (15) വീടിനു സമീപത്തെ പടുതക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. കനത്തമഴയിൽ നിറഞ്ഞുകിടക്കുകയായിരുന്നു പടുതക്കുളം. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. അവധി ദിനങ്ങളിൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്ന പതിവുള്ളതിനാൽ മാതാപിതാക്കൾ ശ്രദ്ധിച്ചില്ല. വൈകുന്നേരമായിട്ടും തിരികെ എത്താതിരുന്നതിനെത്തുടർന്ന് കൂട്ടുകാരോട് തിരക്കിയെങ്കിലും വിവരം ലഭിച്ചില്ല. തുടർന്ന് നാട്ടുകാരെക്കൂട്ടി രാത്രി മുഴുവൻ തിരഞ്ഞു. അപ്പോഴും കണ്ടെത്താനായില്ല. പ്രദേശം വിട്ടുപോയതിനും തെളിവുകളൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് അപകടത്തിൽ പെട്ടിരിക്കാമെന്ന നിഗമനത്തിൽ അടുത്ത സ്ഥലങ്ങളിലുള്ള കുളങ്ങളിൽ തിരച്ചിൽ നടത്തി. പൊലീസിൽ പരാതിപ്പെടുകയും സമൂഹമാധ്യമങ്ങൾ മുഖേന കാണാനില്ലെന്ന ചിത്രം സഹിതം പ്രചരിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയും വിവിധയിടങ്ങളിൽ തിരച്ചിൽ തുടരുന്നതിനിടെ സമീപകൃഷിയിടത്തിലെ ആഴമുള്ള പടുതക്കുളത്തിൽ ഇറങ്ങി തപ്പിയ നാട്ടുകാർ, വെള്ളത്തിൽ ആഴ്ന്നുകിടന്ന മൃതദേഹം കണ്ടെത്തുകയായിരുന്നു. അബദ്ധത്തിൽ കാൽവഴുതി വീണതാകാമെന്നാണു പ്രാഥമിക നിഗമനം. മാതാവ് നിഷ. സഹോദരി സുലഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.