ഇടുക്കി: ജില്ലയിൽ ഹൈറേഞ്ചിലും ലോറേഞ്ചിലുമായി ഏഴിടത്ത് ഉരുൾപൊട്ടി വ്യാപകകൃഷി നാശം. കനത്ത മഴയിൽ നിറഞ്ഞുകിടന്ന പടുതക്കുളത്തിൽ വഴുതി വീണ് രാജാക്കാട് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. മഞ്ഞക്കുഴി തേക്കുംകാട്ടിൽ സന്തോഷിെൻറ മകൻ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി വിഷ്ണുവാണ് (15) മരിച്ചത്. അടിമാലിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കൂമ്പൻപാറ പുത്തൻപുരക്കൽ കാമാക്ഷിക്ക് (58) പരിക്കേറ്റു. െനടുങ്കണ്ടം, ആനമുണ്ടപ്പാലം, ചിന്നപ്പച്ചടി, കട്ടപ്പന ഇൗട്ടിത്തോപ്പ്, കണ്ണംപടി, പശുപ്പാറ, മൂലമറ്റം ആശ്രമം, പൂമാല, മേത്തൊട്ടി എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചയും രാവിലെയുമായി ഉരുൾപൊട്ടലുണ്ടായത്. മറ്റ് ചിലയിടങ്ങളിൽ ചെറിയ ഉരുൾപൊട്ടലും റിപ്പോർട്ടുണ്ട്. ഏക്കർ കണക്കിനു കൃഷി ദേഹണ്ഡങ്ങളാണ് ഉരുളെടുത്തത്. ഇൗട്ടിത്തോപ്പിൽ രണ്ട് ഏക്കർ കൃഷിയിടം നശിച്ചു. രാവിലെ ഏഴിനും എട്ടരക്കുമായി രണ്ടുതവണയായാണ് ഇവിടെ ഉരുൾപൊട്ടിയത്. തേക്കിൻകാനത്തിെൻറ അടിവാരത്ത് തേങ്ങാക്കല്ലിൽ രാജെൻറ പുരയിടത്തിൽ നിന്നാണ് ഉരുൾപൊട്ടിവന്നത്. പൊങ്ങൻപാറയിൽ സോമൻ, പേങ്ങാട്ടുതെക്കേൽ ശ്രീധരൻ, പിണമറുകിൽ തോമാച്ചൻ, തുരുത്തിയിൽ വിൽസൺ, അയർക്കാട്ടുവയലിൽ സോമൻ, കുളമാക്കൽ വിനോദ് എന്നിവരുടെ കൃഷിയിടങ്ങളാണ് നശിച്ചത്. തൊടുപുഴ, അറക്കുളം, മൂലമറ്റം, വെള്ളിയാമറ്റം പ്രദേശങ്ങളിൽ വ്യാപക ഉരുൾ പൊട്ടലും മണ്ണിടിച്ചിലുമാണ് തിങ്കളാഴ്ചയുണ്ടായത്. അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ നാലിടത്ത് ഉരുൾപൊട്ടി. കോഴിപ്പള്ളിയിൽ മലയിടിഞ്ഞു. ആശ്രമത്ത് റോഡിെൻറ സംരക്ഷണ ഭിത്തി തള്ളിപ്പോയി. പലയിടത്തും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായി. പൂമാല മേത്തൊട്ടിയിൽ ഉരുൾപൊട്ടി ഒരു വീട് മുഴുവൻ ഒലിച്ചുപോയി. വീട്ടുപകരണങ്ങളും നശിച്ചു. ഇവിടെ അഞ്ചേക്കറോളം സ്ഥലം ഒലിച്ചുപോയതായാണ് കണക്കാക്കുന്നത്. മേത്തൊട്ടിയിൽ തെരുവേൽ ശിവരാമെൻറ പുരയിടത്തിൽനിന്ന് പൊട്ടിയ ഉരുൾ ഈട്ടിക്കുന്നേൽ രാജെൻറ വീട് തകർത്ത് മണലേൽകുന്നേൽ അജേഷിെൻറ പുരയിടത്തിലൂടെ തോട്ടിൽ പതിച്ചു. ഈട്ടിക്കുന്നേൽ രാജനും ഭാര്യ പ്രീതയും തോരാത്ത മഴ ഭയന്ന് ഞായറാഴ്ച രാത്രിയിൽ തൊട്ടടുത്തുള്ള തറവാട്ടുവീട്ടിലേക്ക് മാറിയിരുന്നു. അതിനാൽ ആളപായം ഒഴിവായി. തിങ്കളാഴ്ച വെളുപ്പിനാണ് ഉരുൾപൊട്ടിയത്. ഉടുത്തിരുന്ന തുണി അല്ലാതെ അവർ ഒന്നും കൊണ്ടുപോയിരുന്നില്ല. വീട് നിശ്ശേഷം തകർന്നു. വീട്ടുപകരണങ്ങൾ മണ്ണിനടിയിലായി. തുണികൾ, പാത്രങ്ങൾ, കട്ടിൽ എല്ലാം മണ്ണിനടിയിലായി. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് മൂലമറ്റം ആശ്രമത്തിനു സമീപം ഉരുൾപൊട്ടിയത്. അഴകമ്പറമ്പിൽ പുരയിടത്തിലാണ് ഉരുൾ പൊട്ടിയത്. ചളിയും മണ്ണും ഒഴുകിയെത്തി റോഡിൽ നിരന്നതിനാൽ ഉരുളിെൻറ തീവ്രത കുറയുകയായിരുന്നു. ഉരുൾ പൊട്ടിവരുമ്പോൾ ആശ്രമം ഭാഗത്തേക്കു കടന്നുപോകുകയായിരുന്ന രാജീവെൻറ ജീപ്പിൽ ഉരുൾ അടിച്ചു. ഉരുൾ വരുന്നതുകണ്ട് ഇയാൾ അതിവേഗം ജീപ്പ് പുറകോട്ടുമാറ്റിയതിനാൽ രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.